Advertisement

കടകംപള്ളി വില്ലേജ് ഓഫീസിലെ കൂട്ട അവധി; മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റും

November 30, 2024
2 minutes Read

തിരുവനന്തപുരം കടകംപള്ളി വില്ലേജ് ഓഫീസ് ജീവനക്കാരുടെ കൂട്ട അവധിയിൽ നടപടിയുമായി ജില്ലാ ഭരണകൂടം. മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റും.

വില്ലേജ് ഓഫീസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വെള്ളിയാഴ്ച യോഗം ചേരും. കളക്ടറേറ്റിലാണ് യോഗം ചേരുക. ഡെപ്യൂട്ടി കളക്ടർ, വില്ലേജ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. നാട്ടുകാർ ഉൾപ്പെടെ ഓഫീസിനെ കുറിച്ച് നൽകിയ പരാതികൾ പരിഗണിച്ചാണ് തീരുമാനം.

വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ഭരണകക്ഷിയിലെ ചിലർ മർദ്ദിച്ചെന്നാരോപിച്ചാണ് മുഴുവൻ ജീവനക്കാരും അവധിയെടുത്ത് പ്രതിഷേധിച്ചത്.വിവിധ ആവശ്യങ്ങൾക്കായി ജനം ഓഫീസിലെത്തിയപ്പോഴാണ് ജീവനക്കാർ കൂട്ട അവധിയിലാണെന്ന് അറിഞ്ഞത്. മണിക്കൂറുകളോളം ഇവിടെ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

Story Highlights : Mass leave at Kadakampally Village Office, 3 employees to be transferred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top