Advertisement

ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

December 2, 2024
1 minute Read

അഭിനയജീവിതത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനോടൊപ്പം ജീവിതത്തിൽ ചെയ്യാൻ ഒരുപാട് റോളുകൾ ബാക്കിയാണെന്ന് കൂട്ടിച്ചേർത്തു.

ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ കുറിച്ചു. അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്‍റെ അവസാന ചിത്രങ്ങൾ എന്നാണ് നടന്റെ വെളിപ്പെടുത്തൽ.

‘ട്വല്‍ത്ത് ഫെയില്‍’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിലുള്ള ഞെട്ടലിലാണ് നടന്റെ ആരാധകർ. ‘ദി സബർമതി റിപ്പോർട്ട്’ ആണ് നടന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.‘സീറോ സെ റീസ്റ്റാർട്ട്’ പോലുള്ള സിനിമകൾ താരത്തിന്‍റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ

”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും.”

”അതിനാല്‍, 2025ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു” എന്നാണ് വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

ട്വല്‍ത്ത് ഫെയ്ല്‍, നെറ്റ്ഫ്‌ലിക്‌സ് ചിത്രം സെക്ടര്‍ 36, ഈ അടുത്ത് റിലീസ് ചെയ്ത സബര്‍മതി എക്‌സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും അഭിനയത്തിലെ പൂര്‍ണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം.

Story Highlights : vikrant massey announces retirement from acting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top