Advertisement

‘ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണം; കനത്ത വില നൽകേണ്ടി വരും’; ഡോണൾഡ് ട്രമ്പ്

December 3, 2024
1 minute Read

ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു എസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ്. താൻ അധികാരം ഏറ്റെടുക്കും മുമ്പ്‌ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണൾഡ് ട്രമ്പ്‌ അന്ത്യ ശാസന നൽകി. അമേരിക്ക ഇതുവരെ നടത്തിയ പ്രത്യാക്രമണങ്ങളെക്കാൾ ഏറ്റവും വലിയ തിരച്ചടിയാകും നടത്തുകയെന്നും ട്രമ്പ് പറഞ്ഞു.

14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അടുത്ത സുഹ‍ൃത്തുമാണ് ട്രംപ്. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.

ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിൽ സമാധാനചർച്ച നടക്കവേ ഗാസയിൽ ബോംബാക്രണം തുടരുകയാണ് ഇസ്രയേൽ. നുസെയ്‌റത്ത്, ഗാസാ സിറ്റി, റാഫ, ജബലിയ, ബെയ്ത് ലഹിയ, ബെയ്ത് ഹനൂൻ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ബന്ദിമോചനം, തടവുകാരുടെ കൈമാറ്റം എന്നിവയെക്കുറിച്ച് കയ്‌റോയിൽ ഹമാസ് നേതാക്കളും ഈജിപ്ത് സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ചചെയ്തിരുന്നു.

Story Highlights : US President-elect Donald Trump warned Hamas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top