വിവാഹ തർക്ക കേസുകൾ വ്യക്തിപരമായ പക വീട്ടലിലേക്ക് പോകരുത്; സുപ്രീംകോടതി

ഭർത്താവിനും കുടുംബങ്ങൾക്കുമെതിരെ സ്ത്രീകൾ നൽകുന്ന വിവാഹ തർക്ക കേസുകൾ വ്യക്തിപരമായ പക വീട്ടലിനാവരുതെന്ന് സുപ്രീംകോടതി.ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. 498(എ) ഭർത്താവിൻ്റെയോ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് വിധേയരാകുന്നതിൽ നിന്ന് വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കുന്നു. ഈ നിയമപ്രകാരം, പ്രതിക്ക് 3 വർഷവും അതിനുമുകളിലും തടവും പിഴയും ലഭിക്കാം കോടതി വ്യക്തമാക്കി.
Read Also: തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണം; ലോക്സഭ സ്പീക്കറെ കണ്ട് രാഹുല്‍ ഗാന്ധി
“അടുത്ത കാലത്തായി, രാജ്യത്തുടനീളമുള്ള വൈവാഹിക തർക്കങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായതിനാൽ. വിവാഹിതർക്കിടയിൽ വർദ്ധിച്ചുവരുന്ന അഭിപ്രായവ്യത്യാസവും പിരിമുറുക്കവും, അതിൻ്റെ ഫലമായി, സെക്ഷൻ 498(എ) പോലുള്ള വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഭർത്താവിനും കുടുംബത്തിനുമെതിരെ ഭാര്യയുടെ വ്യക്തിപരമായ പക തീർക്കാനുള്ള ഒരു ഉപകരണമായി.” കോടതി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിൽ (ബിഎൻഎസ്) പുതിയ ശിക്ഷാ നിയമമായ സെക്ഷൻ 86 ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നു.
Story Highlights : Women should not misuse cruelty law for ‘personal vendetta’ against husbands: Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here