നടൻ ആയതുകൊണ്ട് വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ല; അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ഇടക്കാല ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. അല്ലു അർജുന് വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്ന് തെലങ്കാന ഹൈക്കോടതി പറഞ്ഞു. നടൻ ആയതുകൊണ്ട് ആ സ്വാതന്ത്ര്യം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശക്തമായ വാദിപ്രതിവാദമാണ് കോടതിയിൽ നടന്നത്. പൊലീസ് അനുമതി നൽകിയെന്ന് അല്ലു അർജുന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയത് ആണെന്ന് പൊലീസ് പറഞ്ഞു. മരിച്ച സ്ത്രീ താഴ്ത്തെ നിലയിൽ ആയിരുന്നു, നടൻ മുകളിലെ നിലയിൽ ആയിരുന്നുവെന്നും അല്ലു അർജുന്റെ അഭിഭാഷകർ പറഞ്ഞു. മനപ്പൂർവം തിരക്കുണ്ടാക്കാൻ ശ്രമിച്ചില്ലെന്നും പറഞ്ഞു. തിരക്കുണ്ടാകുമെന്ന് അറിയില്ലേയെന്നായിരുന്നു കോടതിയുടെ കോടതിയുടെ ചോദ്യം.
നേരത്തെ അല്ലു അർജുനെ നാമ്പള്ളി കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരുന്നു. ജാമ്യം ലഭിച്ചതോടെ ഇനി റിമാൻഡിൽ പോകേണ്ടതില്ല. കേസ് തള്ളമെന്ന ഹർജിയാണ് അല്ലു അർജുൻ ഹൈക്കോടതിയിൽ നൽകിയിരുന്നത്. നടൻ അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകൾ ആണ് ചുമത്തിയത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
Story Highlights : High Court granted interim bail to Allu Arjun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here