Advertisement

അല്ലു അർജുൻ‌ ജയിൽമോചിതനായി; പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്ന് അഭിഭാഷകൻ

December 14, 2024
1 minute Read

പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അർജുൻ അർജുൻ പുറത്തിറങ്ങി. പിൻവശത്തെ ഗേറ്റിലൂടെയാണ് നടൻ പുറത്തിറങ്ങിയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി അഭിഭാഷകൻ ആരോപിച്ചു.

തെലങ്കാന ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, ജാമ്യ ഉത്തരവിന്റെ പകർപ്പ് വൈകിയതിനാൽ ജയിലിൽ കഴിയേണ്ടി വരികയായിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം ലഭിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും കോടതിയുത്തരവിന്റെ പകർപ്പ് ലഭിക്കാത്തതിനെ തുടർന്ന് അല്ലു സ്റ്റേഷനിൽ തുടരുകയായിരുന്നു. നടനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ന​ഗരത്തിൽ ആരാധകർ പ്രതിഷേധവമായി രം​ഗത്തെത്തിയിരുന്നു.

സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായിപ്പോലും പ്രതിഷേധങ്ങൾ കനക്കുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനായി ഒരു നടനെ ജയിലിൽ അടയ്ക്കുന്നു എന്നതടക്കമുള്ള വിമർശനമാണ് ഉയരുന്നത്. എല്ലാവർക്കും ഒരേ നിയമം എന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രതികരണം.

Story Highlights : Actor Allu Arjun released from jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top