Advertisement

ദില്ലി ചലോ മാർച്ച്‌ ഇന്ന് പുനഃരാരംഭിക്കും

December 14, 2024
1 minute Read
delhi chalo

കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് വീണ്ടും പുനഃരാരംഭിക്കും. 101 കർഷകരാണ് ഡൽഹിയിലേക്ക് കാൽനടയായി സഞ്ചരിക്കുക. സമാധാനപരമായിട്ടായിരിക്കും മാർച്ച് നടത്തുകയെന്ന് കർഷക നേതാവ് സർവെൻ സിംഗ് പന്ദർ വ്യക്തമാക്കി.കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷം ഉണ്ടായിരുന്നു. സമരം ശക്തമാക്കും മുമ്പ് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും
നിരാഹാര സമരം നടത്തുന്ന ജഗജീത് സിംഗ് ദല്ലേ വാളിന്റ ആരോഗ്യ നില മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും; പ്രധാനമന്ത്രി ചർച്ചകൾക്ക് മറുപടി പറയും

കഴിഞ്ഞ ദിവസം കർഷകർ നടത്തിയ ദില്ലി ചലോ മാർച്ചിൽ പൊലീസ് തുടര്‍ച്ചയായി ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെയാണ് കര്‍ഷകര്‍ മാർച്ചില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ 15 ലധികം കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു. കർഷകർ കഴിഞ്ഞ രണ്ട് തവണയായി നടത്തിയ മാർച്ചും സംഘര്ഷത്തിലാണ് കലാശിച്ചത്. ശംഭു അതിർത്തിയിൽ ഈ വർഷം ഫെബ്രുവരി മുതൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ സമരത്തിലാണ്.

Story Highlights : Delhi Chalo March will resume today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top