പാശുപതാസ്ത്രത്തിന്റെ അധിപൻ, അടിമുടി രൂപം മാറി ലാലേട്ടന്‍; കണ്ണപ്പ’യിലെ ‘കിരാത’ ലുക്ക് പുറത്ത്

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തി. ചിത്രത്തില്‍ ‘കിരാത’ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.’പാശുപതാസ്ത്രത്തില്‍ പ്രവീണന്‍, വിജയികള്‍ക്കും വിജയന്‍, വനത്തിലെ കിരാത പ്രതിഭ’ എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍.
പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതന്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മോഹന്‍ലാല്‍ കഥാപാത്രം ഒരുക്കിയിരിക്കുന്നതെന്ന് പോസ്റ്ററും അതിലെ വാചകങ്ങളും സൂചിപ്പിക്കുന്നു.malayalam news
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്.Malayalam News
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.Malayalam Newsമോഹന്‍ലാല്‍ കൂടാതെ പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.
Story Highlights : kannappa movie mohanlal plays kirata stunning first look
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here