കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; പ്രദേശത്ത് വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍

എറണാകുളം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് കൊല്ലപ്പെട്ടത്. റോഡില്‍ മരിച്ച നിയിലാണ് എല്‍ദോസിനെ കണ്ടെത്തിയത്. ജനവാസ മേഖലയിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. വിജനമായ സ്ഥലമായിരുന്നു. വെളിച്ചമുള്‍പ്പടെ ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനളും വാങ്ങി പോവുകയായിരുന്നു എല്‍ദോസ് എന്നും അച്ഛനും അമ്മയ്ക്കും ഇദ്ദേഹം മാത്രമാണ് ആശ്രമെന്നും നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വന്‍ പ്രതിഷേധനമാണ് ഉയരുന്നത്. നേരത്തെ തന്നെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരുന്നത്. എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്ന് വനം വകകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് യുവാവിന്റെ ദാരുണ മരണം സംഭവിച്ചിരിക്കുന്നത്.
എല്‍ദോസിന്റെ മൃതദേഹം ആക്രമണമുണ്ടായ സ്ഥലത്ത് തന്നെയാണിപ്പോഴും. ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉത്തരവാദിത്തപ്പെട്ട ആളുകള്‍ വന്ന് നഷ്ടപരിഹാര തുക അടക്കമുള്ള കാര്യത്തില്‍ തീരുമാനമുണ്ടായ ശേഷമേ മൃതദേഹം അവിടെ നിന്ന് കൊണ്ടു പോകാന്‍ അനുവദിക്കൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. 60 കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശമാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പാളിച്ച പറ്റിയതാണ് ആനയുടെ ആക്രമണമുണ്ടാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പ്രാധമികമായി അറിച്ചുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തില്‍ അര്‍ത്ഥമുണ്ടെന്നും പ്രതിഷേധത്തില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കേത്തേത്. മൃതദേഹം അീടെ നിന്ന് നീക്കം ചെയ്ത് മറ്റ് നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. റവന്യു ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടറെയും ഇടപെടുകത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വേദനിപ്പിക്കുന്ന സംഭവമാണ്. ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യും – മന്ത്രി വ്യക്തമാക്കി.
അങ്ങേയറ്റം വേദനാജനകമായ സംഭവമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജനവാസ കേന്ദ്രത്തിലാണിത് സംഭവിച്ചിരിക്കുന്നത്. ഈ ആനകളെ തുരത്താനുള്ള സംവിധാനത്തിനായാണ് തീറ്റിപ്പോറ്റി ഈ ഡിപ്പാര്‍ട്ട്‌മെന്റിനെ കൊണ്ട് നടക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനുമെല്ലാം സംരക്ഷണം നല്‍കേണ്ട ചുമതല സര്‍ക്കാരിനാണ്. സര്‍ക്കാര്‍ എന്താണ് ചെയ്തത് – അദ്ദേഹം ചോദിക്കുന്നു.
Story Highlights : Man died in elephant attack Kuttampuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here