Advertisement

റാന്നി അമ്പാടി കൊലക്കേസ്: പ്രതികള്‍ മൂന്നു പേരും പിടിയില്‍

December 16, 2024
1 minute Read
ranni

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് മൂന്ന് പ്രതികളും പിടിയിലായത്. 24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അരുംകൊലയില്‍ എത്തിയത്.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക എന്ന പോലെയാണ് നടുറോഡില്‍ അരുംകൊല ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. മന്ദമരുതിയില്‍ വാഹന അപകടത്തില്‍ ഒരാള്‍ മരിച്ചു എന്ന് വിവരം ആയിരുന്നു പോലീസിന് കിട്ടിയത്. എന്നാല്‍ ദേഹത്തെ പരുക്കുകള്‍ സംശയത്തിന് ഇടയാക്കി. അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെടുന്നത്.

കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോര്‍പ്പറേഷന്‍ മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ ഒരു സംഘവുമായി വാക്ക് തര്‍ക്കം നടന്നു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് സംഘങ്ങള്‍ ചെറുതായൊന്ന് ഏറ്റുമുട്ടി. മന്ദബരിതയിലേക്ക് വാ കാണിച്ചു തരാം എന്ന് രണ്ട് സംഘങ്ങളും വെല്ലുവിളിക്കുകയായിരുന്നു. അമ്പാടിയും സഹോദരങ്ങളും കാറില്‍ ആദ്യം എത്തി. പുറത്തിറങ്ങി ഉടന്‍. മറ്റൊരു കാറിലെത്തിയ പ്രതികള്‍ അമ്പാടിയെ ഇടിച്ചിട്ട ശേഷം ദേഹത്തുകൂടി വാഹനം കയറ്റി ഇറക്കി.

Story Highlights : Ranni Ambadi murder case: All three accused arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top