Advertisement

ഒന്നര ലക്ഷത്തോളം പേർക്ക് വിദേശത്ത് സ്ഥിരതാമസം, പഠന അവസരങ്ങൾ ഒരുക്കി 15-ാം വർഷത്തിലേക്ക് ഗോഡ്സ്പീഡ് ഇമിഗ്രേഷൻ

December 19, 2024
8 minutes Read
uma

വിദേശത്ത് പഠനവും ജോലിയും ജീവിതവും സ്വപ്നം കാണുന്നവർക്ക് അത് സാധ്യമാക്കി കൊണ്ട് പതിനഞ്ച് വർഷം പിന്നിടുകയാണ് രേണു എ യും , കൊച്ചി ആസ്ഥാനമായ ഗോഡ് സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡും.

ഒന്നര ലക്ഷത്തോളം മനുഷ്യരുടെ വിദേശ സ്വപ്നങ്ങൾ സാധ്യമാക്കി കൊടുക്കാൻ വനിത സംരംഭകയായ രേണു എ യുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിന് ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. വളരെ അധികം ഉത്തരവാദിത്വവും , കൃത്യതയും വേണ്ട വിസാ നടപടികൾ വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്നുവെന്നതാണ് ഗോഡ്സ്പീഡിൻ്റെ പ്രത്യേകത. ഇമിഗ്രേഷൻ, സ്റ്റഡി ,വിദേശ കൺസൾട്ടൻസി മേഖലയിലെ ഒരു വനിത നേത്യത്വം നൽകുന്ന ആദ്യ സ്ഥാപനം കൂടിയാണ്.

വിദേശ അവസരങ്ങൾ താരതമ്യേന എളുപ്പത്തിൽ സാധ്യമാകാത്ത കാലയളവിൽ നിന്ന് ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് സംരംഭകയായ രേണു ഈ പതിനഞ്ച് വർഷം പൂർത്തിയാക്കിയിട്ടുള്ളത് .

നിലവിൽ, ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികളെയും , പ്രൊഫഷണലുകൾക്ക് വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനുമുള്ള അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ രേണുവിന് കഴിഞ്ഞിട്ടുണ്ട്. വിസ അപേക്ഷകളിൽ 99.87% വിജയശതമാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. സേവനത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുവാനും വിസ ഫയലിംഗ് കുറ്റമറ്റതാക്കുവാനും വേണ്ടി ഈ രംഗത്ത് 531-Zero പ്രോസസ്സ് എന്ന ഡോക്യൂമെന്റഷൻ സംവിധാനം ആദ്യമായി അവതരിപ്പിച്ചതും ഗോഡ്‌സ്പീഡ് ആണ്. ഇത് കൊണ്ട് തന്നെ വിസ ലഭിയ്ക്കുന്നതിന് എളുപ്പം സാധിക്കുന്നു.

ഒരു ഉപഭോക്താവിൻ്റെ വിദേശ സ്വപ്നങ്ങൾ സാധ്യമാക്കുന്നത് മാത്രമല്ല അവരെ ജോലിക്കോ പഠനത്തിനോ ആയി തിരഞ്ഞെടുക്കുന്ന രാജ്യത്ത് എത്തിക്കുകയും അവിടെ അവർക്ക് വേണ്ട സഹായങ്ങളും ഗോഡ്‌സ്‌പീഡ് ചെയ്യുന്നു.

ഒരു സ്ത്രീ നേതൃത്വം നൽകുന്ന സ്ഥാപനമെന്ന നിലയിൽ ഗോഡ്‌സ്‌പീഡിന്റെ തൊഴിൽ ശക്തിയിൽ 90% വനിതകളാണ്. സാമ്പത്തികമായ പിന്നോക്കം നില്ക്കുന്ന വനിതകൾക്ക് കൂടുതൽ പരിഗണന നൽകി അവർക്ക് ഈ മേഖലയിൽ ആവശ്യമായ നൈപുണ്യം നൽകി തൊഴിൽ നൽകുക എന്ന ലക്ഷ്യം കൂടി ഗോഡ്‌സ്‌പീഡ് കഴിഞ്ഞ പതിനഞ്ച് വർഷമായി ചെയ്തു വരുന്നുണ്ട്. സ്റ്റാഫിന്റെ ഉന്നമനത്തിനു വേണ്ടി Develope ചെയ്ത സംവിധാനങ്ങൾ ആണ് HRCM (Health, Relationship, Carrer,Money) , PMP (Position,Money,Power) എന്നിവ.

രേണുവിനൊപ്പം സിനിമ സംവിധായകനും നിർമ്മാതാവുമായ ജീവിത പങ്കാളി അനുപ് കണ്ണന്റെ പൂർണ്ണ പിന്തുണയുണ്ട്. 531-Zero പ്രോസസ് അവതരിപ്പിച്ചത് അനുപാണ്. നിലവിൽ കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ബാംഗ്ലൂർ, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ഗോഡ്സപീഡിൻറെ ഓഫീസുകൾ പ്രവർത്തിക്കുന്നു. കൂടുതൽ രാജ്യങ്ങളിലേക്ക് ഗോഡ്‌സ്പീഡിന്റെ സേവനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് രേണുവും ഗോഡ്സപീഡും.

ഗോഡ്‌സ്പീഡിന്റെ പ്രത്യേകതകൾ:

വൈദഗ്‌ധ്യവും പ്രൊഫഷണലിസവും: കനേഡിയൻ ഇമിഗ്രേഷനായി ആർസിഐസി രജിസ്റ്ററേഷനുള്ള കൺസൾട്ടൻ്റുമാരും ഓസ്ട്രേലിയൻ കുടിയേറ്റത്തിനായി ഒന്നിലധികം മാരാ (MARA) ‘ഏജന്റുമാരും ഉൾപ്പെടുന്നു. ഇത് വിദഗ്‌ധ മാർഗനിർദേശം ഉറപ്പാക്കുന്നു.

നൂതനമായ പ്രക്രിയകൾ: 531-Zero പ്രോസസ് വിസ അപേക്ഷകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്ന് ഉറപ്പ് നൽകുന്നു.

സമഗ്രമായ സേവനങ്ങൾ: വിസ അപേക്ഷകൾ മുതൽ ആ രാജ്യത്ത് എത്തിയതിന് ശേഷമുള്ള സേവനങ്ങൾ വരെ ഉറപ്പ് നൽകുന്നു.

ഉപഭോക്ത്യ കേന്ദ്രികൃത സമീപനം: ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ക്വാളിറ്റി അഷ്വറൻസ് വകുപ്പ് മാനേജിംഗ് ഡയറക്ടർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നു.

സുതാര്യ സേവനങ്ങൾ: പൂർണ്ണമായും ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്കനുസൃതമായി സുതാര്യവും സത്യസന്ധവുമായി നടപടികൾ പൂർത്തികരിക്കുന്നു.

കഴിഞ്ഞ 15 വർഷം കൊണ്ട് ഗോഡ്‌സ്‌പിഡ് നേടിയ നേട്ടങ്ങൾ

  • 1.5 Lakhs+ മൈഗ്രേഷൻ / വിദേശ വിദ്യാഭ്യാസത്തിനും അവസരം
  • 100+ അഫിലിയേറ്റഡ് സർവ്വകലാശാലകൾ
  • 2000+ പ്രൊഫഷണൽ കോഴ്‌സുകൾ
  • 200 ഓളം ജീവനക്കാർ.
  • Registered in RCIC And MARA
  • Lead Migration Agent Australia
  • British Council Certified Councellors
  • PTE, IELTS, TOEFL Partners
  • Member of Migration Alliance Australia
  • Member in NAFSA : Association of International Educators
  • Member in ISANA : International Education Association Inc
  • Membership in ICEF : Connect.Recruit.Grow
  • Complete Settlement
  • 45+ Variety Visa
  • 10 Lakhs + Positive Free Assesments!

Story Highlights : Godspeed immigration to 15th year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top