കോതമംഗലത്ത് ആറ് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നത് രണ്ടാനമ്മ; സ്വന്തം കുഞ്ഞല്ലാത്തതിനാല്‍ ഒഴിവാക്കാനുള്ള കൊടുംക്രൂരത

കോതമംഗലത്ത് ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ആയിരുന്നു കൊലപാതകം. ( step mother killed 6 year old girl in kothamangalam)
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങിയ മകള്‍ ഇന്ന് രാവിലെ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിന് രാവിലെ നല്‍കിയ മറുപടി.ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്.
Read Also: ഒടുവിൽ മഞ്ഞുരുകി; മന്നം ജയന്തി ആഘോഷത്തിൽ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി ക്ഷണിച്ച് NSS
പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കുഞ്ഞിനെ കഴുത്തു കൊലപ്പെടുത്തിയെന്ന് അനിസ പൊലീസിനോട് സമ്മതിച്ചു. ഇന്നലെ രാത്രി അജാസ് ഖാന്‍ വീട്ടില്‍ നിന്നും പുറത്തുപോയപ്പോഴാണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. അനീസയെ നാളെ കോടതിയില്‍ ഹാജരാക്കും.
Story Highlights : step mother killed 6 year old girl in kothamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here