Advertisement

പിസി ചാക്കോയ്ക്ക് എതിരായ നീക്കം ശക്തമാക്കി എകെ ശശീന്ദ്രന്‍; തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഭാവി പരിപാടികള്‍ ആലോചിക്കാന്‍ നീക്കം

December 20, 2024
2 minutes Read
a k saseendran

മന്ത്രി മാറ്റത്തില്‍ ഭിന്നത മുറുകിയതോടെ NCP സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്ക്ക് എതിരായ നീക്കം ശക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍. തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഭാവി പരിപാടികള്‍ ആലോചിക്കാനാണ് ശശീന്ദ്രന്റെ തീരുമാനം. തോമസ്.കെ. തോമസ് മുഖ്യമന്ത്രിയെ കണ്ടശേഷം മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ നിലപാട് വ്യക്തമാക്കാനാണ് ചാക്കോ പക്ഷത്തെ ആലോചന.

രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന മന്ത്രിമാറ്റം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് വഷളാക്കിയത് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ആണെന്നാണ് എ.കെ. ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും വിമര്‍ശനം. പകരം മന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായിട്ടും ശശീന്ദ്രന്‍ രാജി വെക്കണമെന്ന നിലപാട് ചാക്കോയുടെ വ്യക്തിപരമായ താല്‍പര്യമാണെന്നും വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തിലാണ് പി.സി. ചാക്കോയുടെ ഏകപക്ഷീയമായ നടപടികള്‍ക്ക് എതിരെ നീങ്ങാന്‍ ശശീന്ദ്രന്‍ പക്ഷം ആലോചിക്കുന്നത്. ഇന്ന് തൃശൂരില്‍ യോഗം ചേര്‍ന്ന് ഭാവി പദ്ധതികള്‍ തയാറാക്കാന്‍ ധാരണയായിരുന്നു.

Read Also: എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു

സമാന്തര യോഗം നടക്കുന്ന വിവരം 24 പുറത്ത് വിട്ടതോടെ ശശീന്ദ്രന്‍ പക്ഷം യോഗം മാറ്റി വെച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് യോഗം മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന സന്ദേശം. 23ന് യോഗം ചേരുന്നതാണ് പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയെ കണ്ട് മന്ത്രി സ്ഥാനത്തിനുള്ള തടസം നീക്കാനാണ് തോമസ് കെ തോമസിന്റെ ശ്രമം. തോമസിന് മന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പിസി ചാക്കോയുടെ നിലപാട്. തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ട് തീരുമാനം അറിഞ്ഞശേഷം നിലപാട് സ്വീകരിക്കാനാണ് ധാരണ.

Story Highlights : AK Saseendran intensified the political move against PC Chacko

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top