മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തല; വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനെക്കാൾ യോഗ്യൻ ചെന്നിത്തലയാണ്, എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എസ്എൻഡിപിയും രമേശ് ചെന്നിത്തലയും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഎസ്എസുമായി സഹകരിച്ചിട്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഗുണമില്ല. കാരണം താക്കോൽ സ്ഥാനത്ത് ആര് വന്നിട്ടും കാര്യമില്ല അതിന് താക്കോൽ കിട്ടിയിട്ട് വേണ്ടേ. 5 പേർ താക്കോലിനായി പിന്നിൽ നടക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.
Read Also: കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; പ്രഭവ കേന്ദ്രം കിണർവെള്ളം, മന്ത്രി പി രാജീവ്
അതേസമയം, 11 വർഷത്തെ ഇടവേളക്ക് ശേഷമാണ് രമേശ് ചെന്നിത്തലക്ക് എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ വി ഡി സതീശനും മാരാമൺ കൺവനിൽ പ്രസംഗിക്കാൻ ക്ഷണം ലഭിച്ചു .കോൺഗ്രസ് നഷ്ടപ്പെട്ട സാമുദായിക പിന്തുണ തിരിച്ച് പിടിക്കുന്നതിൻെറ സൂചനയായാണ് രണ്ട് ക്ഷണങ്ങളും വിലയിരുത്തപ്പെടുന്നത്.
ജി സുകുമാരൻ നായരുടെ പ്രസ്താവനയെ അനുകൂലിക്കാത്തതിൻെറ പേരിൽ കഴിഞ്ഞ 11 വർഷമായി ചെന്നിത്തലക്ക് പെരുന്നയിലെ പരിപാടികളിലേക്ക് ക്ഷണമില്ല. എന്നാൽ പഴയ പരിഭവം മാറ്റിവെച്ച് സമുദായ നേതൃത്വം ചെന്നിത്തലയെ മന്നം ജയന്തിയിലേക്ക് ക്ഷണിക്കുമ്പോൾ ചെന്നിത്തല കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും ശക്തനാകുന്നതിൻെറ സൂചന കൂടിയാണ്.നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കേ സാമുദായിക പിന്തുണ പ്രകടമാക്കുന്ന ഈ നീക്കങ്ങൾ കോൺഗ്രസിൻെറ ആഭ്യന്തര രാഷ്ട്രീയത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നതാണ് ആകാംക്ഷ.
Story Highlights : Ramesh Chennithala is the most qualified to be the next Chief Minister; Vellapally Natesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here