Advertisement

‘ഒരു ക്ലാസ്സിക് നടൻ മാത്രമല്ല, മോഹൻലാൽ ക്ലാസ്സിക് സംവിധായകൻ കൂടിയാണ്’; മലയാളത്തിന്റെ നിധിയെന്ന് ഹരീഷ് പേരടി

December 25, 2024
2 minutes Read

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ബറോസ് തിയറ്ററുകളിലെത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് നേടിയത്. ഇന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടന്‍ ഹരീഷ് പേരടി ബറോസിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്.

“അതെ, അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ്. നിധി കാക്കുന്ന ഭൂതം ലോക സിനിമയ്ക്ക് സമ്മാനിക്കുന്നത്.. മലയാളത്തിന്റെ നിധി”, ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നാലര പതീറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യൻ.

ഏത് ഇരുട്ടിലും സിനിമയുടെ നെല്ലും പതിരും തിരിച്ചറിയുന്ന സിനിമക്കുവേണ്ടി ഏതറ്റവരെയും പോരാടുന്ന അസ്സൽ തൊഴിലാളി. മോഹൻലാൽ എന്ന മനുഷ്യൻ നാളെ സിനിമക്കുവേണ്ടി തന്നെത്തനെ തിരിച്ചു കൊടുക്കുന്ന ഒരു അർപ്പണമാണ് ബറോസ്.

ആ സ്വപ്ന മൂഹർത്തത്തിന് പങ്കാളിയാവാൻ കുടുംബസമേതം സാധിച്ചു.പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ സംവിധായകനാവുന്നത് വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ലെന്നും മറിച്ച് മലയാള സിനിമയെന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിയോടെ നിലനിർത്താനുള്ള ഒരു പോരാട്ടമാണെന്നുമുള്ള പൂർണ്ണ ബോധ്യമുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്

അതെ അയാൾ ഒരു ക്ലാസ്സിക്ക് നടൻ മാത്രമല്ല…ഒരു ക്ലാസ്സിക്ക് സംവിധായകൻ കൂടിയാണ്…നിധികാക്കുന്ന ഭൂതം ലോക സിനിമക്കു സമ്മാനിക്കുന്നത്..മലയാളത്തിന്റെ നിധി…👏👏👏🌷🌷🌷❤️❤️❤️

നാലര പതീറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യൻ..ഏത് ഇരുട്ടിലും സിനിമയുടെ നെല്ലും പതിരും തിരിച്ചറിയുന്ന.. സിനിമക്കുവേണ്ടി ഏതറ്റവരെയും പോരാടുന്ന അസ്സൽ തൊഴിലാളി…ഈ മനുഷ്യൻ നാളെ സിനിമക്കുവേണ്ടി,തന്നെത്തനെ തിരിച്ചു കൊടുക്കുന്ന ഒരു അർപ്പണമാണ് ബറോസ് എന്ന് ഉറപ്പുള്ളതുകൊണ്ട്..ആ സ്വപ്ന മൂഹർത്തത്തിന് പങ്കാളിയാവാൻ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാനും കുടുംബസമേതം നാളെ പത്ത് മണിക്ക് എറണാകുളത്തെ Centre Square Mall -ൽ ഉണ്ടാവും…പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ സംവിധായകനാവുന്നത് വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ലെന്നും മറിച്ച് മലയാള സിനിമയെന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിയോടെ നിലനിർത്താനുള്ള ഒരു പോരാട്ടമാണെന്നുമുള്ള പൂർണ്ണ ബോധ്യത്തോടെ …ഹൃദയം നിറഞ്ഞ ആശംസകൾ…🙏🙏🙏❤️❤️❤️

Story Highlights : Hareesh Peradi Praises Mohanlal Barroz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top