എം ടി വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരം

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനില അതീവ ഗുരുതരം. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടേഴ്സിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംടി. (M T vasudevan nair health condition updates)
ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ 15നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയാഘാതം ഉണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് എംടി വാസുദേവന്‍ നായരുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതിയെ കുറിച്ച് ചോദിച്ചറിഞ്ഞു. എംടിയുടെ മകള്‍ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള, മന്ത്രിമാരായ എ കെ ശശീന്ദ്രന്, പി എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാഷ്ട്രീയ നേതാക്കന്മാര്, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു.
Story Highlights : M T vasudevan nair health condition updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here