ഷിബു ദിനമല്ല; കുട്ടി മോട്ടിവേഷൻ വ്ലോഗർ ബെഞ്ചമിന്‍ ഇനി ശുഭദിനങ്ങൾ

- കുട്ടി മോട്ടിവേഷൻ വ്ലോഗർ ബെഞ്ചമിന്‍ ഇനി ശുഭദിനങ്ങൾ
- ട്രോളിയവർക്കൊക്കെ മറുപടിയായി പുതിയ നേട്ടം കൈവരിച്ച് ബെഞ്ചമിൻ
- 'നെറ്റ്ഫ്ലിക്സ് പ്ലേബാക്ക് 2024' വീഡിയോയിൽ മോട്ടിവേഷനുമായാണ് ബെഞ്ചമിൻ എത്തിയത്
മോട്ടിവേഷൻ വീഡിയോകളിലൂടെ പെട്ടെന്നൊരു ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ മലയാളി പയ്യനാണ് ബെഞ്ചമിൻ ജോബി. എന്നാൽ ട്രോളിയവർക്കൊക്കെ മറുപടിയായി പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ 10 വയസുക്കാരൻ. നെറ്റ്ഫ്ലിക്സിന്റെ ഈയർ എൻഡ് വീഡിയോയിലാണ് ബെഞ്ചമിൻ ഇപ്പോൾ തന്റെ മോട്ടിവേഷനിലൂടെ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.[ Benjamin In Netflix ]
ബെഞ്ചമിൻ തന്റെ ഒരു വീഡിയോയില്‍ ‘ശുഭദിനം’ എന്ന വാക്ക് ഉപയോഗിക്കുകയും തുടര്‍ന്ന് അത് വലിയ ട്രോളായി മാറുകയും ചെയ്തു. എന്നാല്‍ ബെഞ്ചമിന്‍ ജോബി ഈ ട്രോളുകളിൽ ഒന്നും തളർന്നില്ലായെന്നതാണ് സത്യം. ട്രോളുകൾക്ക് പിന്നാലെ മലയാളത്തില്‍ മാത്രം അല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഈ കുട്ടി മോട്ടിവേഷൻ വിഡിയോയകൾ ചെയ്തു. ഇതിൽ ബെഞ്ചമിന്റെ ക്ലിക്കായ വീഡിയോ ഹിന്ദിയിൽ ചെയ്ത ഒന്നാണ് ‘സപ്ന ദേഖ്ന അച്ചി ബാത് ഹേ’ എന്ന് തുടങ്ങുന്ന വീഡിയോ പ്രതീക്ഷച്ചതിലുമപ്പുറം വൈറലാവുകയും വിദ്യ ബാലൻ ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ ഇത് റീൽ ആക്കുകയും ചെയ്തു.
നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയ മോട്ടിവേൻ വീഡിയോകളിലൂടെ തുടങ്ങിയ ബെഞ്ചമിന്റെ യാത്ര ഇപ്പോൾ ഒരു പുതിയ അധ്യായത്തിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഇറക്കിയ ‘നെറ്റ്ഫ്ലിക്സ് പ്ലേബാക്ക് 2024’ എന്ന വീഡിയോയുടെ ഭാഗമായ കോട്ട ഫാക്ടറി ‘ എന്ന സീരിസിലെ ഒരു കഥപാത്രത്തിന് മോട്ടിവേഷന്‍ കൊടുക്കുന്ന തരത്തിലാണ് ബെഞ്ചമിന്റെ രസകരമായ വീഡിയോ. തന്റെ സാധാരണ ശൈലിയിൽ, കഥാപാത്രത്തെ പ്രചോദിപ്പിക്കുന്ന ബെഞ്ചമിന്റെ വാക്കുകൾ നിമിഷനേരം കൊണ്ട് വൈറലായി. നെറ്റ്ഫ്ലിക്സ് പോലുള്ള ഒരു വലിയ പ്ലാറ്റ്ഫോമിൽ ഇടം നേടിയത് ബെഞ്ചമിന്റെ കഴിവുകളുടെ തെളിവാണ്.
Read Also: റേഷൻ കടയിൽ ഡ്യൂട്ടി കിട്ടിയ മാഷും സാധനം വാങ്ങാനെത്തിയ കുട്ട്യോളും; വൈറൽ ട്രോളുകൾ
നെറ്റ്ഫ്ലിക്സ് പ്ലേബാക്ക് 2024 വീഡിയോയിൽ ഹീരമണ്ടി, ബോളിവുഡ് വൈവ്സ്, ലാപ്ത ലേഡീസ്, കോട്ട ഫാക്ടറി തുടങ്ങിയ പരമ്പരകളും സ്ക്വിഡ് ഗെയിംസ് പോലുള്ള ലോകപ്രശസ്ത സീരിസുകളും ഉൾപ്പെടെ നിരവധി ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് . ബെഞ്ചമിനെ കൂടാതെ എൽവിഷ് യാദവ്, മുനവർ ഫ്രുക്വി, തപ്സി പന്നു, അദിതി റാവു ഹൈദർ, സായിദ് ഖാൻ, ശാലിനി പാസി, നിതാൻഷി ഗോയൽ, സ്പർശ് ശ്രീവാസ്തവ, നാം അറോറ, മയൂർ എന്നിവരും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ട്രോളുകൾക്ക് മുൻപിൽ തോൽക്കാതെ ബെഞ്ചമിൻ ഇത്തവണത്തെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലും ഇടം പിടിച്ചിട്ടുണ്ട്. ഇത്രയും നാളും ബെഞ്ചമിനെ ട്രോളിയ സോഷ്യൽ മീഡിയ ഇപ്പോൾ ബെഞ്ചമിന്‍ വേണ്ടി കൈ അടിക്കുകയാണ്.
Story Highlights : Motivation Vlogger Benjamin In Netflix’s Year-End Video
Benjamin’s funny video is part of the ‘Netflix Playback 2024’ video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here