വീടിന് വെളിയിൽ കിടത്തി വീടും ഗേറ്റും പൂട്ടി പോയി; വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ

ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. 81 കാരി കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്.തെരുവ് നായ കടിച്ച കാർത്ത്യായനി രണ്ടുമണിക്കൂറോളം വീട്ടുമുറ്റത്ത് കിടന്നുവെന്നുമാണ് കണ്ടെത്തൽ.
ഇന്നലെയാണ് വയോധികയെ തെരുവുനായ കടിച്ചു കൊന്നത്. മുഖത്തുൾപ്പെടെ തെരുവുനായ കടിക്കുകയായിരുന്നു. കാർത്യായനിയുടെ 5 മക്കളിൽ ഇളയ മകനായ പ്രകാശ് ജോലിക്കായി പുറത്തു പോയപ്പോഴായിരുന്നു ആക്രമണം. ഒരു കണ്ണൊഴികെ കാർത്യായനിയുടെ മുഖമാകെ നായയുടെ കടിയേറ്റു. ഇവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Story Highlights : Stray dogs killed woman in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here