Advertisement

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

December 25, 2024
1 minute Read

കൊല്ലം നിലമേലിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു. മുരുക്കുമൺ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഷൈല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

തിരുവനന്തപുരം ഭാഗത്തു നിന്ന് ചടയമംഗലത്തേക്ക് വരുകയായിരുന്ന കാറാണ് ഇടിച്ചത്.ലോറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു. ഇടിച്ച ശേഷം ലോറി നിർത്താതെ പോയി. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

Story Highlights : Woman dies in accident while morning walk Nilamel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top