Advertisement

CPIM ഇടുക്കി ജില്ലാ സമ്മേളനം; ലോഗോയ്ക്കായി തൂക്കുകയർ ഉൾപ്പെടുന്ന ചിത്രം അയച്ച് നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം

December 26, 2024
2 minutes Read

സിപിഐഎം ഇടുക്കി ജില്ല സമ്മേളനത്തിനുള്ള ലോഗോയ്ക്ക് വേണ്ടി തൂക്കുകയറിന്റെ ചിത്രം അയച്ച് നൽകി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ലോ​ഗോ അയച്ചുനൽകിയത്. കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിൻ്റെ ആത്മഹത്യക്ക് സിപിഐഎം കാരണക്കാരായയി എന്ന് ആരോപിച്ചാണ് പ്രതിഷേധ സൂചകമായാണ് യൂത്ത് കോൺഗ്രസിന്റെ നടപടി.

Read Also: കൊച്ചിയിൽ നടക്കാനിരിക്കുന്നത് മൂന്ന് ലഹരി പാർട്ടികൾ‌! പുതുവർഷത്തെ ലഹരിയിൽ മുക്കാൻ മാഫിയ

ഫെബ്രുവരി മൂന്ന് മുതൽ അഞ്ചു വരെ തൊടുപുഴയിൽ നടക്കുന്ന സിപിഐഎം ജില്ല സമ്മേളനത്തിന് ലോഗോ ക്ഷണിച്ചിരുന്നു. ഇതിനു മറുപടിയായാണ് തൂക്കുകയർ ഉൾപ്പെടുന്ന ലോഗോ യൂത്ത് കോൺഗ്രസ് അയച്ചത്. എല്ലാ പ്രവർത്തകരോടും ഇത് ഇ മെയിൽ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ല പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ പറഞ്ഞു. സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഇമെയിലിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ ലോഗോ അയച്ചു നൽകിയത്.

Story Highlights : Youth Congress sent protest logo to CPIM Idukki district meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top