Advertisement

കൊഴിഞ്ഞാമ്പാറയില്‍ വീണ്ടും വിമത നീക്കം; സമാന്തര പാര്‍ട്ടി ഓഫീസിന് പിന്നാലെ ഡിവൈഎഫ്‌ഐ യൂത്ത് സെന്ററും തുറന്നു

December 27, 2024
1 minute Read
dyfi

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സിപിഐഎമ്മിന്റെ സമാന്തര പാര്‍ട്ടി ഓഫീസിന് പിന്നാലെ സമാന്തര ഡിവൈഎഫ്‌ഐ യൂത്ത് സെന്ററും തുറന്ന് വിമതര്‍. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എസ്.സദ്ദാം ഹുസൈന്‍, പ്രസിഡന്റ് കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലാ നേതൃത്വം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് തൊട്ടു പിന്നാലെയാണ് ഇവര്‍ സമാന്തര യൂത്ത് സെന്റര്‍ തുറന്നത്.

കൊഴിഞ്ഞമ്പാറയിലെ പാര്‍ട്ടി വിമതര്‍ സാമാന്തര ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് സിപിഎമ്മിലെ വിഭാഗീയത യുവജന സംഘടനയായ ഡിവൈഎഫ്‌ഐയിലേക്കും വ്യാപിച്ചിരിക്കുന്നത്. സമാന്തര സിപിഎം ഓഫീസിന് തൊട്ടടുത്തുതന്നെയാണ് യൂത്ത് സെന്ററും. രേഖാമൂലം ഒരു അറിയിപ്പും നല്‍കാതെയാണ് തങ്ങളെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്നും ഡിവൈഎഫ്‌ഐ എന്ന സ്വതന്ത്ര സംഘടന സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാധനമായി മാറിയിരിക്കുകയാണെന്നും വിമത നേതാക്കള്‍ പറഞ്ഞു.

വിമതര്‍ ഡിസംബര്‍ 29ന് ഡിവൈഎഫ്‌ഐയുടെ സമാന്തര കണ്‍വെന്‍ഷന്‍ വിളിക്കുവാന്‍ തീരുമാനമെടുക്കുകയും ഫ്‌ലക്‌സ് ബോര്‍ഡ് ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികള്‍ മേഖല സെക്രട്ടറി എസ്.സദ്ദാം ഹുസൈനെയും കെ മനോജിനെയും സംഘടനയില്‍ നിന്നും പുറത്താക്കിയെന്ന് അറിയിക്കുന്നത്.

Story Highlights : In Kozhinjampara rebels opened DYFI Youth Center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top