Advertisement

ഡോ. മൻമോഹൻ സിങിനായി സ്മാരക സ്ഥലം അനുവദിക്കും, കോൺഗ്രസ് വിവാദം അനാവശ്യമെന്ന് കേന്ദ്രം

December 28, 2024
1 minute Read

ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾക്ക് പ്രത്യേക സ്ഥലം അനുവദിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ കോൺഗ്രസിന് അമർഷം. ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂർവ്വം അപമാനിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.കേന്ദ്രസർക്കാരിന്റേത് ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായ നടപടിയെന്ന് ശിരോമണി അകാലിദൾ വിമർശിച്ചു.

അതേസമയം വിവാദം അനാവശ്യമാണെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം കുടുംബത്തെ അറിയിച്ചുവെന്നും കേന്ദ്രസർക്കാർ പറഞ്ഞു. എന്നാൽ ഡോ മൻമോഹൻസിംഗിന്റെ മാതൃകപരമായ സേവനത്തിന് അനുയോജ്യമായ സ്ഥലമാണ് അനുവദിക്കേണ്ടതെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

ഇന്ന് രാവിലെ 11:45 ഓടെ നിഗംബോധ് ഘട്ടിലാണ് ഡോ.മൻമോഹൻ സിങിന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഡോ. മൻമോഹൻസിംഗിന്റെ ഭൗതികശരീരം ഇന്ന് എട്ടുമണിയോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും.

കോൺഗ്രസ് ആസ്ഥാനത്ത് ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷം 9:30ഓടെ യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ടിലേക്ക് മൻമോഹൻസിംഗിന്റെ ഭൗതികശരീരം കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി 9:51 ഓടെയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം.

Story Highlights :Govt to Allocate Space for Manmohan Singh’s Memorial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top