അണ്ണാ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ സുരക്ഷ വർധിപ്പിക്കും

കാമ്പസിൽ വിദ്യാർത്ഥികളുടെ സുരക്ഷ വർധിപ്പിക്കാൻ ഒരുങ്ങി അണ്ണാ സർവ്വകലാശാല. ഇതിനായി അധ്യാപകരുടെ പതിനാറംഗ സേഫ്റ്റി കമ്മിറ്റി ഒരുക്കും. 40 സുരക്ഷാജീവനക്കാരെയാണ് പുതുതായി നിയമിക്കുക.30 പുതിയ സിസിടിവികൾ കൂടി കാമ്പസിൽ സ്ഥാപിക്കും. കോളജിൽ പ്രവേശിക്കാൻ എല്ലാ തരം ജീവനക്കാർക്കും ഐഡന്റിറ്റി കാർഡ് കർശനമാക്കിയിട്ടുണ്ട്. ഹോസ്റ്റൽ നിയമങ്ങളും കർശനമാക്കും.
അണ്ണാ സർവ്വകലാശാലയ്ക്കകത്തെ ഒഴിഞ്ഞ സ്ഥലത്തുവെച്ച് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിന് പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കിടയിലാണ് ഏറ്റവും പുതിയ തീരുമാനം. ചെന്നൈ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന കോളജിൽ വേണ്ടവിധത്തിലുള്ള സുരക്ഷാസംവിധാനങ്ങൾ ഇല്ലെന്നും അവ വർധിപ്പിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു.
Read Also: ക്രിസ്മസ് ആഘോഷിച്ചതിന് സ്ത്രീകളുൾപ്പെടെ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ഹിന്ദു സംഘടന
യൂണിവേഴ്സിറ്റിക്ക് സമീപത്തായി കഴിഞ്ഞ കുറേ വർഷങ്ങളായി വഴിയോരക്കട നടത്തുന്ന ജ്ഞാനശേഖരൻ ആണ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം മതിൽ ചാടി പ്രതി കാമ്പസിന് അകത്ത് കടന്നെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവം നടക്കുന്ന സമയത്ത് കാമ്പസിനക്കത്തെ സിസിടിവി പ്രവർത്തനരഹിതമായതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അന്വേഷണത്തിൽ നിരവധി സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ജ്ഞാനശേഖരന്റെ ഫോണിൽ നിന്ന് ലഭിച്ചു.
Story Highlights : Anna University will increase the security of students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here