DCC ട്രഷററുടെയും മകന്റെയും മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; KPCCക്കും MLAയ്ക്കും എതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്ന് CPIM

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആത്മഹത്യയും സംഘം അന്വേഷിക്കും. ഉടമ്പടി രേഖയില്‍ പേരുള്ള പീറ്റര്‍ ജോര്‍ജിന്റെ മൊഴിയെടുത്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കാന്‍ തയാറാകണമെന്ന് വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. കെപിസിസിക്ക് നേരത്തെ തന്നെ കത്ത് നല്‍കിയിട്ടും അതില്‍ ഇടപെടല്‍ ഉണ്ടാവുകയോ പരിഹാരമുണ്ടാവുകയോ ചെയ്തിട്ടില്ല. കെപിസിസി നേതൃത്വും ആത്മഹത്യയ്ക്ക് ഉത്തരവാദികളാണ്. മരണത്തില്‍ കെപിസിസി നേതൃത്വത്തിനും MLAയ്ക്കും എതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം – കെ റഫീഖ് വ്യക്തമാക്കി.
അതേസമയം, സിപിഐഎം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച് ഐസി ബാലകൃഷ്ണന്‍ എംല്‍എ. ആരാണ് പണം തന്നത്, ആരാണ് പണം വാങ്ങിച്ചത് പണം വെറുതെ വാങ്ങാനും കൊടുക്കാനുമുള്ള സംഗതിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് നാളെ എസ്പിക്ക് പരാതി നല്‍കും.വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍.എം വിജയനും മകനും കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട നിയമന അഴിമതികളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നത്.
Story Highlights : Death of DCC treasurer and son: Special investigation team formed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here