പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികള്‍ക്കും ടോള്‍, ജനുവരി 6 മുതൽ കർശന പിരിവ്

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവിന് നീക്കം. പന്നിയങ്കര ടോൾ പ്ലാസയിൽ ജനുവരി 6 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ നീക്കം. ജനപ്രതിനിധികൾ സർവ്വകക്ഷിയോഗം വിളിക്കുന്നില്ലെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചു. നേരത്തെ വാഹനത്തിന്‍റെ ആർസി ബുക്ക് കാണിച്ചാൽ പ്രദേശത്തെ ആറു പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു .
ഇനിയും സൗജന്യം തുടരാൻ ആവില്ലെന്ന് ടോൾ കമ്പനി അറിയിച്ചു. ജനുവരി 6 മുതൽ കർശനമായും പിരിവ് ആരംഭിക്കുമെന്ന് ടോൾ കമ്പനി അറിയിച്ചു. നേരത്തെ പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപമുള്ള പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ലെന്ന് കരാർ കമ്പനി അറിയിച്ചിരുന്നു.
പന്നിയങ്കര ടോളിനു സമീപമുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് നിലവിൽ ടോൾ വഴി സൗജന്യ യാത്ര നൽകുന്നത്. എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിവ് ആരംഭിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും വാഹനങ്ങൾ തടയുമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.
Story Highlights : panniyankara toll plaza toll collection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here