മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നടതുറന്നു. വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്നു.
തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു.
മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 26ന് ശബരിമല നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ നടയടയ്‌ക്കും.
Story Highlights : Sabarimala 2024 Reopens for Makaravilakku
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here