കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവം; ‘നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളി’; വിഡി സതീശൻ

ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ച സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം നിയമ നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു.
പൊലീസ് റിപ്പോർട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്. സുനി പരോൾ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സ്ഥിരം കുറ്റവാളിയായ ഒരാൾക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചത് ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും പൂർണമായും കൊലയാളി പാർട്ടിയായി സി.പിഐ..എം അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read Also: ടി.പി ചന്ദ്രശേഖരൻ കേസ്, പ്രതി കൊടി സുനി പരോളിൽ പുറത്തിറങ്ങി
30 ദിവസത്തെ പരോളിലാണ് സുനി പുറത്തിറങ്ങിയത്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മനുഷ്യാവകാശ കമ്മീഷനെയും സുനിയുടെ അമ്മ സമീപിച്ചിരുന്നു. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജയിൽ DGP പരോൾ അനുവദിച്ചത്. എന്നാൽ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയിൽ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോൾ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലിൽ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്.
Story Highlights : VD Satheesan against granting parole to TP case accused kodi suni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here