Advertisement

ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നുവെന്ന് വ്യക്തം

January 2, 2025
2 minutes Read
uma thomas

കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ടാണ് എംഎല്‍എ വീണത്. പരിപാടിയുടെ സംഘാടകരില്‍ ഒരാളായ പൂര്‍ണിമ, നടന്‍ സിജോയ് വര്‍ഗീസ് എന്നിവര്‍ വീഡിയോയിലുണ്ട്. ഒന്നര മീറ്ററാണ് സ്‌റ്റേജിന്റെ വലുപ്പം ഉണ്ടായിരുന്നത്. അതില്‍ രണ്ട് നിരയായാണ് കസേര ഇട്ടിരുന്നത്. പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. ഇതിനിടെയാണ് അപകടം.

അതേസമയം, മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസുകളില്‍ അന്വേഷണം നടക്കുകയാണ്. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന.

കേസിലെ പ്രതികള്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവും. മൃദംഗ വിഷന്‍ വിഷന്‍ MD നിഗോഷ്‌കുമാര്‍, CEO ഷെമീര്‍ അബ്ദുല്‍ റഹിം,
എന്നിവരാണ് ഹാജരാവുക. ഹൈകോടതി കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതുവരെ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസ് MLA ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. പുതിയ മെഡിക്കല്‍ ബുള്ളറ്റ് ഇന്ന് രാവിലെ പുറത്ത് വിടും.

Story Highlights : Footage of Uma Thomas falling from stage is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top