പോൺസ്റ്റർ മാർടിനി മുതൽ മാങ്ങ അച്ചാർ വരെ ; 2024-ലെ ട്രെൻഡിങ് സെർച്ചുകൾ ഇവ

2024-ലെ ഗൂഗിൾ ട്രെൻഡിംഗ് റിപ്പോർട്ട് പുറത്തുവന്നതോടെ കഴിഞ്ഞ വർഷം ലോകം ഏറ്റവും കൂടുതൽ തിരഞ്ഞതെന്തെന്ന് പുറത്തുവന്നിരിക്കുകയാണ് . ഗൂഗിളിനെ സംബന്ധിച്ച് 2024ൽ ഏറ്റവും കൂടുതൽ വാർത്താപ്രാധാന്യമുള്ള സംഭവങ്ങൾ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പും കോപ അമേരിക്ക ഫുട്ബാൾ ചാമ്പ്യൻഷിപ്പുമൊക്കെയാണ്. [Google trending Porn star martini]
എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഗൂഗിൾ ട്രെൻഡിംഗ് റിപ്പോർട്ടിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞൊരു ഭക്ഷണ വിഭവ രുചിക്കൂട്ടാണ് ‘പോൺസ്റ്റർ മാർടിനി’. ഇത് ഫാഷൻ ഫ്രൂട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരുതരം കോക്ക്‌ടെയ്ൽ ആണ്. ഇതിന്റെ റെസിപ്പിക്ക് വേണ്ടി ഇന്ത്യക്കാർ ഓടിനടന്നു.
Read Also: വാട്‌സ്ആപ്പ് പേ ഇനി എല്ലാവര്‍ക്കും; ഉപയോക്തൃ പരിധി ഒഴിവാക്കി എൻ.പി.സി.ഐ
വോഡ്ക,പാസ്സോ [പാഷൻ ഫ്രൂട്ട് മദ്യം], പാഷൻ ഫ്രൂട്ട് ജ്യൂസ്, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പാഷൻ-ഫ്രൂട്ട്-ഫ്ലേവർ കോക്ടെയ്‌ൽ ആണ് പോൺസ്റ്റർ മാർട്ടിനി . ഇത് പരമ്പരാഗതമായി ഉണ്ടാക്കി വരുന്ന ഒരു തരം ഷാംപെയ്ൻ ആണ് . ഈ പാഷൻ ഫ്രൂട്ട് കോക്ടെയ്‌ലിന്റെ പേര് ഏറെ വിവാദങ്ങൾക്കും ഇട വെച്ചിട്ടുമുണ്ട്.
ഇത് മാത്രമല്ല 2024-ൽ ലോകത്തിലെ ഗൂഗിൾ ട്രെൻഡ്‌സ് ഭക്ഷണ വിഭവ രുചിക്കൂട്ടുകളുടെ (റെസിപ്പി) അന്വേഷണത്തിൽ ആദ്യ പത്തിൽ മാങ്ങാ അച്ചാറും ഇടംപിടിച്ചിട്ടുണ്ട്. നാലാം സ്ഥാനമാണ് മാങ്ങാ അച്ചാറിന്. ഇന്ത്യയിൽ സമാന വിഭാഗത്തിൽ മാങ്ങാ അച്ചാറും ചമ്മന്തിയും കഞ്ഞിയും ആദ്യപത്തിൽ സ്ഥാനം നേടി. രണ്ടാംസ്ഥാനം മാങ്ങ അച്ചാറിനും എട്ടും പത്തും സ്ഥാനം കഞ്ഞിക്കും ചമ്മന്തിക്കുമാണ്. ആഗോളതലത്തിൽ ഒളിമ്പിക് ചോക്ലേറ്റ് മഫിനാണ് സെർച്ച് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. നിയർ മി അന്വേഷണത്തിൽ ഓണസദ്യ എവിടെ കിട്ടുമെന്നും ആളുകൾ ഏറെ തിരഞ്ഞിട്ടുണ്ട്.
Story Highlights : Google trending 2024 Porn star martini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here