‘വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു’; പി പ്രസാദിനെ വേദിയിലിരുത്തി പി.വി അൻവറിന്റെ വിമർശനം

കൃഷിമന്ത്രി പി പ്രസാദിനെ വേദിയിലിരുത്തി പി.വി അൻവർ എംഎൽഎയുടെ വിമർശനം. കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. വനംവകുപ്പ് കൃഷിഭൂമി കയ്യേറുകയാണെന്നും പി.വി അൻവർ പറഞ്ഞു.
നിറപൊലി 2025 കാർഷിക പ്രദർശനമേള ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി പി. പ്രസാദ്. ടെറസിൽ കൃഷി ചെയ്താൽ കുരങ്ങന്മാർ നശിപ്പിക്കുന്നു.വന്യമൃഗ സംരക്ഷണം മാത്രമാണ് നടക്കുന്നത്. വനനിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പോരാടണമെന്നും അൻവർ ആവശ്യപ്പെട്ടു.
അതേസമയം ഏലം കർഷകരുടെ കണ്ണീർ കാണാതെ ദുരന്തനിവാരണ വകുപ്പ്. കഴിഞ്ഞ വേനലിലെ ഉഷ്ണതരംഗത്തിൽ കരിഞ്ഞ് ഉണങ്ങിയ ഏലത്തിന്റെ നഷ്ടപരിഹാരം ഇനിയും നൽകിയിട്ടില്ല.കാരണം തിരക്കുമ്പോൾ ഒഴിഞ്ഞുമാറുകയാണ് ഉദ്യോഗസ്ഥർ. നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം ഒഴിവാക്കപ്പെടേണ്ടതാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : PV Anwar criticizes P Prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here