Advertisement

കരിപ്പൂരിൽ ഉംറ തീർത്ഥാടകനെ ടോൾ ജീവനക്കാർ മർദിച്ചതായി പരാതി

January 2, 2025
1 minute Read

കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകനെ മർദ്ദിച്ചതായി പരാതി. മലപ്പുറം വള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദ്ദനമേറ്റത്. ടോൾ ബൂത്തിൽ ഉയർന്ന ചാർജ് ഈടാക്കുന്നത് ചോദ്യം ചെയ്തതിന് ജീവനക്കാർ മർദ്ദിക്കുകയായിരുന്നു എന്ന് റാഫിദ് 24 നോട് പറഞ്ഞു.

ഉമ്മയോടൊപ്പം ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു റാഫിദ് . വീട്ടിലേക്ക് കൊണ്ടുപോകാൻ സഹോദരൻ കാറുമായി വിമാനത്താവളത്തിൽ എത്തി. തിരിച്ചിറങ്ങുമ്പോൾ ടോൾ ബൂത്തിൽ 40 രൂപയ്ക്ക് പകരം 65 രൂപ ചോദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ടോൾ ബൂത്തിൽ ഉണ്ടായിരുന്നവർ രോക്ഷാകുലരായി.

റാഫിദിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ മുറിവുകളും പാടുകളും ഉണ്ട്. കൊണ്ടോട്ടി കുന്നുമ്മൽ ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി . കരിപ്പൂർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights : Umrah pilgrim beaten up at Karipur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top