‘8,400 കോടിയുടെ വിമാനത്തില്‍ പറക്കുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കുന്നയാളില്‍ നിന്നുള്ള പരാമര്‍ശം അനുചിതം’; മോദിക്ക് മറുപടിയുമായി കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടിയെ ദുരന്തമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാള്‍. ദുരന്തം ഡല്‍ഹിയിലല്ല, അത് ബിജെപിക്കകത്താണ് – കെജ്‌രിവാള്‍ പറഞ്ഞു. ഒന്നാമത്തെ ദുരന്തം ബിജെപിക്ക് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുഖമില്ലെന്നാണ്. രണ്ടാമത്തേത് ആഖ്യാനം ഇല്ലെന്നതാണ്. മൂന്നാമത്തേത് ഡല്‍ഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരു അജണ്ടയും ഇല്ല എന്നതും – അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി സര്‍ക്കാര്‍ നിരവധി അഴിമതികള്‍ നടത്തി. മദ്യവില്‍പ്പനകളിലെ അഴിമതി, കുട്ടികളുടെ സ്‌കൂളുകളിലെ അഴിമതി, പാവപ്പെട്ടവരെ ചികിത്സിക്കുന്നതിലെ അഴിമതി, മലിനീകരണത്തിനെതിരെ പോരാടുന്നതിന്റെ പേരില്‍ അഴിമതി, റിക്രൂട്ട്‌മെന്റിലെ അഴിമതി. ഇക്കൂട്ടര്‍ ഡല്‍ഹിയുടെ വികസനത്തെ കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ‘എഎപി’ ഒരു ദുരന്തമായി മാറി ഡല്‍ഹിയില്‍ പതിച്ചിരിക്കുന്നുവെന്നാണ് മോദി പറഞ്ഞത്. ഡല്‍ഹിയിലെ അധഃസ്ഥിതരുടെ ക്ഷേമത്തോട് തനിക്കുള്ള പ്രതിബദ്ധത അടിവരയിടാനും പ്രധാനമന്ത്രി ശ്രമിച്ചു. എനിക്കും ഒരു ഗ്ലാസ് കൊട്ടാരം നിര്‍മ്മിക്കാമായിരുന്നു, പക്ഷേ എന്റെ നാട്ടുകാര്‍ക്ക് സ്ഥിരമായ വീടുകള്‍ ലഭിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായിരുന്നു. മോദി പറഞ്ഞു.
ഇതിനും കെജ്‌രിവാള്‍ മറുപടി പറഞ്ഞു. 2,700 കോടി രൂപ മുടക്കി വീട് നിര്‍മിച്ച, 8,400 കോടി രൂപ വിലയുള്ള വിമാനത്തില്‍ പറക്കുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ടുകള്‍ ധരിക്കുന്നയാളില്‍ നിന്ന് ചില്ലുകൊട്ടാരം പരാമര്‍ശം ഉചിതമല്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹി നിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നും എഎപി കണ്‍വീനര്‍ വിമര്‍ശിച്ചു. 2020ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഡല്‍ഹിയിലെ എല്ലാവര്‍ക്കും വീട് വാദ്ഗാനം ചെയ്തിരുന്നുവെന്നും വെറും 4700 വീടുകള്‍ മാത്രമാണ് ഇതുവരെ നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: Arvind Kejriwal launched a sharp counterattack against Prime Minister Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here