Advertisement

‘ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി’; മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാർ

January 4, 2025
2 minutes Read

ക്ഷേത്രാചാര വിഷയത്തിൽ മുഖ്യമന്ത്രിയോട് വിയോജിച്ച് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ടെന്നും അത് പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതിയെന്നുമാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. വിഷയത്തിൽ ചർച്ച നടക്കേണ്ടത് സമുദായങ്ങൾക്കിടയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവർത്തിച്ചു.

ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് എസ്എൻ‍ിപി യോഗത്തിന്റെ ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിക്കാതെ കയറണമെന്ന നിബന്ധനക്കെതിരെ പ്രതികരിച്ചത്. ആ വേദിയിൽ വെച്ച് തന്നെ അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ഇതര ക്ഷേത്രങ്ങളിലും മേൽവസ്ത്രം അഴിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.ഇതിനെ എതിർത്ത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പ്രതികരിച്ചതോടെ വിവാദമായി. ഈ വിവാദത്തിലാണ് മന്ത്രിസഭയിൽ നിന്നുതന്നെ ഭിന്ന സ്വരം ഉയർന്നിരിക്കുന്നത്.

Read Also: ഗോകുലം ഗോപാലൻ നൽകിയ അപകീർത്തി കേസ്; ശോഭാ സുരേന്ദ്രന് സമൻസ്

മുഖ്യമന്ത്രിയുടെ നിലപാടിനെ എതിർത്ത എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തോട് ചേർന്ന് നിൽക്കുന്നതാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. എൻഎസ്എസ് ഡയറക്ടർബോർഡ് അംഗം കൂടിയാണ് ഗണേഷ് കുമാർ. മേൽവസ്ത്രവിവാദത്തിൽ മുഖ്യമന്ത്രിയോട് വിയോജിക്കുന്ന പ്രതിപക്ഷവും നിലപാട് ആവർത്തിച്ചു. മന്ത്രിസഭയിൽ ഭിന്ന സ്വരം വന്നതോടെ മേൽവസ്ത്ര വിവാദത്തിൽ നിന്ന് സർക്കാർ പതിയെ പിന്മാറാനാണ് സാധ്യത.

Story Highlights : Minister KB Ganesh Kumar disagreed with CM in Temple controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top