Advertisement

കാട്ടാന ആക്രമണം; ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് DMK പ്രവർത്തകർ

January 5, 2025
2 minutes Read

മലപ്പുറം കരുളായിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിൽ DMK പ്രതിഷേധം. നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് പ്രവർത്തകർ. കസേരകളും വാതിലും തകർത്തു. ആവർത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രതിഷേധം. പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.

ഓഫീസിനുള്ളിൽ സംഘർഷഭരതമായ സാഹചര്യമായിരുന്നു. പെട്ടെന്നാണ് പ്രവർത്തകർ‌ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഇന്ന് ഞായറാഴ്ചയായതിനാൽ ഡിഎഫ്ഓഫീസിൽ‌ ജീവനക്കാർ ഉണ്ടായിരുന്നില്ല. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവർത്തകർ കയറുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതിൽ വനെ വകുപ്പിനെ രൂക്ഷമായി പിവി അൻവർ വിമർശിച്ചിരുന്നു.

Read Also: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; പരുക്കേറ്റ മണിയെ സഹോദരൻ ചുമന്നത് ഒന്നരക്കിലോമീറ്റർ

വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അൻവർ ആരോപിച്ചു. പരുക്കറ്റ മണിയെ മണിക്കൂറുകൾ കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. 9 ദിവസത്തിനിടെ 6 പേരെ ആന കൊന്നുവെന്നും സർക്കാർ എന്ത് ചെയ്തെന്നും അൻവർ ചോദിച്ചു. എംഎൽഎ എന്ന നിലയിൽ തനിയ്ക്ക് ഒരു കോൾ പോലും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങൾക്ക് വീട്ടിലേക്ക് എത്താൻ ഉള്ള വഴിയിലെ അടിക്കാടുകൾ പോലും വെട്ടുന്നില്ലെന്ന് എംഎൽഎ ആരോപിച്ചു.

Story Highlights : DMK activists vandalized DFO office in Wild elephant attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top