Advertisement

അമിതമായി ചായകുടിയ്ക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമാകാം

January 6, 2025
2 minutes Read

ഒരു ചായ കുടിച്ചാൽ ആ ദിവസം തന്നെ ഉഷാറായി എന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അമിതമായി ചായ കുടിക്കുന്നത്
ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്ക് കാരണമായേക്കാം. തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾ ആമാശയത്തിന് അത്ര ഗുണകരമല്ല, കൂടാതെ ഇത് വയറ്റിലെ ആസിഡ് ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യും.(Drinking ‘Chai’ Leads To Gastric Problems)

ചായയിൽ കാപ്പിയിൽ ഉള്ളതിനേക്കാൾ കഫീൻ അടങ്ങിയിട്ടുണ്ട് , ഇത് ഗ്യാസ്ട്രൈറ്റിസ് അല്ലെങ്കിൽ ആസിഡ് റിഫ്ലക്സ് പോലുള്ള അസുഖങ്ങൾക്ക് കാരണമായി പിന്നീടത് നെഞ്ചെരിച്ചിൽ , ദഹനക്കേട് എന്നീ അവസ്ഥയിലേക്ക് നയിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ ചായ കുടിക്കുന്ന ശീലമുള്ളവരാണ് നമ്മൾ എന്നാൽ ഇത് അസിഡിറ്റിക്ക് കാരണമാകും . അമിതമായി ചായ കുടിക്കുന്നത് സിങ്ക് ,അയൺ എന്നിവയുടെ ആഗിരണത്തെ തടസപ്പെടുത്തി കാലക്രമേണ ശരീരത്തിലെ പോഷകത്തിന്റെ അളവ് കുറച്ച് , കുടലിൻ്റെ ആരോഗ്യത്തെയും മൊത്തത്തിലുള്ള ദഹനത്തെയും ബാധിക്കുന്നു. ചായയിൽ ജലാംശമുണ്ടെങ്കിലും ഇത് കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നില്ല , കൂടാതെ ഇത് നിര്ജ്ജലീകരണത്തിന് കാരണമാകുകയും ചെയ്യുന്നു.

എന്നാൽ ചായ കുടിക്കുന്നത് നിർത്താതെ തന്നെ ഉദരസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില മാർഗ്ഗങ്ങൾ ഇതാ ;

ഉപഭോഗം പരിമിതപ്പെടുത്തുക : ഒരു ദിവസം 2-3 കപ്പ് ചായ വരെ മാത്രം കുടിക്കുക

  • വെറും വയറ്റിൽ കുടിക്കുന്നത് ഒഴിവാക്കുക : ആമാശയത്തിലെ അസിഡിറ്റിയുടെ ആഘാതം കുറയ്ക്കുന്നതിന് ഭക്ഷണത്തിന് ശേഷം മാത്രം ചായ കുടിക്കുക
  • പാലിന്റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക
  • ശരീരത്തിൽ ജലാംശം നിലനിർത്തുക : ചായയുടെ അളവ് കുറച്ച് പകരം കൂടുതൽ വെള്ളം കുടിക്കാൻ ശ്രമിക്കുക .

Story Highlights : Drinking ‘Chai’ Leads To Gastric Problems

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top