Advertisement

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനം; 32 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

January 7, 2025
1 minute Read

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും ,കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അനുസരിച്ച്, രാവിലെ 6:35 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങൾ കൂടി ഈ മേഖലയിൽ ഉണ്ടായതായി എൻസിഎസ് ഡാറ്റ വെളിപ്പെടുത്തുന്നു.

റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7:02 ന് 10 കിലോമീറ്റർ ആഴത്തിലും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7:07 ന് 30 കിലോമീറ്റർ ആഴത്തിലും രേഖപ്പെടുത്തി. 2015-ൽ നേപ്പാളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 9,000-ത്തോളം ആളുകൾ മരിക്കുകയും 22,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Story Highlights : 32 Dead In Massive Tibet Earthquake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top