2024ല്‍ കേരളത്തില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍; 6.5 ശതമാനം വര്‍ധനയെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ

2024ല്‍ കേരളത്തില്‍ റോഡ് അപകടങ്ങള്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍. 2023 ജൂണ്‍ മുതല്‍ 2024 മെയ് വരെ, സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം 6.5 ശതമാനം വര്‍ധിച്ചു. 40821 റോഡ് അപകടങ്ങള്‍ ആണ് ഒക്ടോബര്‍ 2024 വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 45,567 പേര്‍ക്ക് പരുക്ക് പറ്റുകയും 3168 പേര്‍ മരണപ്പെടുകയും ചെയ്തു. 2023-ല്‍ 48,091 റോഡ് അപകടങ്ങളും, 4080 മരണങ്ങളും, 54,320 പേര്‍ക് പരുക്കുകളുമുണ്ടായതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.
ഡ്രൈവര്‍മാരുടെ അശ്രദ്ധ, റോഡുകളുടെ മോശം അവസ്ഥ, അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, വാഹനം ഓടിച്ചുകൊണ്ടുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, ബ്ലൈന്‍ഡ് സ്പോട്ടുകള്‍, ഡ്രൈവര്‍ ഉറങ്ങി പോകുന്ന അവസ്ഥ എന്നിവയാണ് റോഡ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളായി മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
ഡ്രൈവര്‍ ഉറങ്ങി പോയതിനാല്‍ സംഭവിച്ചതാണ് പത്തനംതിട്ട – കോന്നിയില്‍ നടന്ന വാഹനാപകടം. നവദമ്പതികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. എറണാകുളത്ത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒമ്പത് പേരാണ് മരിച്ചത്. അതില്‍ അഞ്ച് പേര്‍ വിദ്യര്‍ത്ഥികളായരുന്നു. അമിത വേഗതയാണ് അപകട കാരണം. സുരക്ഷാ ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ മാത്രമേ ഈ അപകടങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കൂ എന്നാണ് വിലയിരുത്തല്‍.
2024ലും കേരളം ദേശീയതലത്തില്‍ റോഡപകടങ്ങളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി തുടരുകയാണ്. 2023-ല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ അപകടകള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാമതായിരുന്നു കേരളം. തമിഴ്നാടിനും, മധ്യപ്രദേശിനും ശേഷമായിരുന്നു കേരളം.
കേരളത്തില്‍ റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍റിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സ്വകാര്യ ബസുകള്‍ അപകടത്തില്‍ പെടുകയോ അതുമൂലം മരണങ്ങള്‍ സംഭവിക്കുയും ചെയ്താല്‍ ആറു മാസവും, പരിക്കുകള്‍ സംഭവിച്ചാല്‍ മൂന്ന് മാസവും പെര്‍മിറ്റ് റദ്ദാക്കും. അശ്രദ്ധമായ ഡ്രൈവിങ് അപകടങ്ങളുടെ പ്രധാന കാരണമായി മന്ത്രി ചൂണ്ടിക്കാട്ടി, ഡ്രൈവര്‍മാര്‍ നന്നായി ഉറങ്ങിയശേഷം മാത്രമേ രാത്രി വാഹനമോടിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
തയാറാക്കിയത്: Rose Emmanuel Sajan , 3rd year Ba English Triple Main
Rajagiri Viswajyothi College of Art’s and Applied Sciences, Vengoor
Story Highlights : Estimates show that road accidents increased in Kerala in 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here