പെരിയ ഇരട്ടക്കൊല: കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ ജയിലിന് പുറത്തേക്ക്; സ്വീകരണം നല്‍കാന്‍ കാത്ത് ജയിലിന് പുറത്ത് സിപിഐഎം നേതാക്കളെത്തി

പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്ന് ജയില്‍ മോചിതരാകും. റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കെ.വി കുഞ്ഞിരാമനെ കൂടാതെ സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ഇന്ന് ജയില്‍ മോചിതരാകുക. പ്രതികള്‍ക്ക് ജയിലിന് മുന്നിലും, കാഞ്ഞങ്ങാട് നഗരത്തിലും സിപിഐഎം സ്വീകരണം നല്‍കും. (Periya double murder including KV Kunjiraman out of jail)
കാസര്‍ഗോഡ് നിന്നുള്ള ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരെ കാത്ത് ജയിലിന് പുറത്ത് ഏറെ നേരമായി നില്‍ക്കുകയാണ്. സ്വീകരണത്തിനായി നിരവധി സിപിഐഎം പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് എത്തിച്ചേര്‍ന്നാലുടന്‍ നാലുപേര്‍ക്കും ജയിലില്‍ നിന്നും പുറത്തിറങ്ങാനാകും.
Read Also: മോശമായ കാര്യം പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍: വൈദ്യപരിശോധന പൂര്‍ത്തിയായി
അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇവര്‍ക്ക് ജാമ്യം നല്‍കുകയായിരുന്നു. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും അത് തടഞ്ഞില്ല എന്ന കുറ്റത്തിനുള്ള അഞ്ചുവര്‍ഷം ശിക്ഷാവിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് വന്നത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീലുകള്‍ നല്‍കിയത്.
Story Highlights : Periya double murder including KV Kunjiraman out of jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here