70 വർഷമായി അടച്ചിട്ടിരുന്ന ശിവക്ഷേത്രം തുറന്നു, കണ്ടെടുത്തത് മൂന്ന് ശിവലിംഗം, ഗംഗാജലം കൊണ്ട് കഴുകി നാട്ടുകാർ

വാരണാസിയിൽ 70 വർഷമായി പൂട്ടിയിട്ടിരുന്ന ശിവക്ഷേത്രം തുറന്നു. മദൻപുരയിലെ 150 വർഷം പഴക്കമുള്ള ക്ഷേത്രമാണ് അധികൃതരുടെ മേൽനോട്ടത്തിൽ തുറന്നത്. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. 70 വർഷമായി അടച്ചിട്ടിരിക്കുന്ന ക്ഷേത്രം തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
താക്കോൽ കാണാതെ വന്നതോടെ കട്ടർ ഉപയോഗിച്ച് പൂട്ട് മുറിക്കുകയായിരുന്നു. എഡിഎം സിറ്റി അലോക് വർമയുടെ നേതൃത്വത്തിൽ ജില്ലാ അധികൃതരും രംഗത്തെത്തിയിരുന്നു.ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിനു ചുറ്റും പോലീസ് സേനയെ വിന്യസിച്ചിരുന്നു. ക്ഷേത്രത്തിനുള്ളിൽ മൂന്ന് ശിവലിംഗങ്ങൾ കണ്ടെത്തി.
ക്ഷേത്രം തുറന്ന വിവരം അറിഞ്ഞയുടൻ സമീപത്തെ സ്ത്രീകൾ ഗംഗാജലവുമായി എത്തി. സ്ത്രീകൾ ഗംഗാജലം കൊണ്ട് ക്ഷേത്രം കഴുകി. മുനിസിപ്പൽ കോർപ്പറേഷനാണ് ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയത്. ബംഗാളി കുടുംബത്തിൽ നിന്നാണ് വീട് വാങ്ങിയതെന്ന് ഇവർ പറഞ്ഞു.ചടങ്ങുകൾക്ക് ശേഷം ആചാരപ്രകാരം പൂജ നടത്തുമെന്ന് കാശി വിദ്വത് പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി രാംനാരായണ ദ്വിവേദി പറഞ്ഞു.
Story Highlights : shiva temple reopened in varanasi after 70years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here