‘ഉന്നത വിദ്യാഭ്യാസത്തിൻറെ ചുമതല ഗവർണർക്ക് തന്നെ, കേരളത്തിലെ സർക്കാരും ജനങ്ങളും മികച്ചത്’: ഗവർണർ

ഉന്നത വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ചുമതല ഗവർണർക്ക് തന്നെയെന്ന് ഗവർണർ രാജേന്ദ്ര അർലേകർ. ഇതിൽ രണ്ട് വഴികൾ ഇല്ല. കോടതികൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തിൽ പ്രവർത്തിക്കും. മുൻ ഗവർണർ അദ്ദേഹത്തിൻറെ ചുമതല ഭംഗിയാക്കി. കേരളത്തിലെ സർക്കാരും ജനങ്ങളും മികച്ചാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി.) പൂർണമായും നടപ്പാക്കണമെന്നാണ് വി.സി.മാർക്ക് ചാൻസലറുടെ നിർദേശം. കാമ്പസുകളിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇല്ലാതാക്കണം. സർവകലാശാലകളിൽ ഗവേഷണത്തിന് ഊന്നൽ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
അക്കാദമികമല്ലാത്ത പല കാര്യങ്ങളിലും ഇടപെടേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് ചില വി.സി.മാർ ഗവർണറോടു പങ്കുവെച്ചു. പ്രശ്നങ്ങളിലും സംഘർഷങ്ങളിലുമൊക്കെ വി.സി.മാർ വിചാരിച്ചാൽ മഞ്ഞുരുക്കാൻ കഴിയുമെന്നായിരുന്നു ഗവർണറുടെ മറുപടി.
അതേസമയം ഉന്നത വിദ്യാഭ്യാസരംഗത്തെ സാഹചര്യം നേരിട്ട് മനസ്സിലാക്കാൻ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും സന്ദർശനത്തിനൊരുങ്ങി പുതിയ ഗവർണർ. മുൻചാൻസലർമാരിൽ നിന്നു വ്യത്യസ്തമായി സെനറ്റ് യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.
Story Highlights : Governor Rajendra Arlekar about higher education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here