‘സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടി; നോക്കിലോ വാക്കിലോ സ്ത്രീകളോട് തെറ്റായ രീതി പാടില്ല’; മുഖ്യമന്ത്രി

സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായാൽ നേരിടും. നോക്കിലോ വാക്കിലോ സ്ത്രീകളോട് തെറ്റായ രീതി പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന കാര്യമാണ് സ്ത്രീകളുടെ സുരക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്. പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് പറഞ്ഞിരുന്നതായി ഹണി റോസ് തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിനാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ച വരെ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യ ഹർജി പരിഗണിക്കണം എന്ന ബോബിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ജയിൽവാസം നീളുന്നത്.
Story Highlights : CM Pinarayi Vijayan says strict action will be taken if woman’s pride questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here