Advertisement

‘വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു’; കെജ്‌രിവാളിനെ മോദിയോട് ഉപമിച്ച് രാഹുൽ ഗാന്ധി

January 13, 2025
2 minutes Read

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുപോലെയാണെന്നും, ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് രാഹുലിന്റെ പരാമര്‍ശം.

കോൺഗ്രസ് രാജ്യവ്യാപകമായി ജാതി സെന്‍സസിനെ കുറിച്ച് സംസാരിച്ചപ്പോള്‍ മോദിയില്‍ നിന്നോ കെജ്രിവാളില്‍ നിന്നോ ഒരു വാക്ക് പോലും കേള്‍ക്കാനായില്ലെന്ന് രാഹുല്‍ പറഞ്ഞു. മാത്രമല്ല ഗൗതം അദാനിക്കെതിരെ എന്തുകൊണ്ടാണ് കെജ്രിവാള്‍ സംസാരിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.

‘പ്രധാനമന്ത്രിയും കെജ്രിവാളും പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നടപ്പിലായില്ല. ഇന്ത്യയില്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമായിക്കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് ഡല്‍ഹി ഭരിച്ച കാലത്താണ് ഇവിടെ വികസനം വന്നത്. കെജ്രിവാളിനോ, ബിജെപിക്കോ അതുപോലെ വികസനം കൊണ്ടുവരാനായിട്ടില്ല’.-രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം തന്നെ അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് രാഹുല്‍ നടത്തിയതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി തന്നെ അധിക്ഷേപിച്ചു.അദ്ദേഹത്തിന്റെ പ്രസ്താവനകളോട് താൻ പ്രതികരിക്കുന്നില്ല. അദ്ദേഹത്തിന്റെ പോരാട്ടം കോൺഗ്രസിനെ രക്ഷിക്കാനാണ്. തന്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കാൻ ആണെന്നും കെജ്രിവാള്‍ പ്രതികരിച്ചു.

Story Highlights : Rahul Gandhi compares Arvind Kejriwal to PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top