Advertisement

‘കോൺഗ്രസ് വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണം’; ആവശ്യവുമായി ചെറിയാൻ ഫിലിപ്പ്

January 14, 2025
1 minute Read

കോൺഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണമെന്ന ആവശ്യവുമായി ചെറിയാൻ ഫിലിപ്പ്. ഇതിനായി കെ.പി.സി. സി. യും ഡി.സി.സി കളും സമഗ്രപരിപാടി തയ്യാറാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഒരു മണൽ തരി പോലും പ്രധാനമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

അവഗണനയുടെ പേരിൽ പെട്ടെന്നുണ്ടായ വൈകാരിക മാനസിക വിക്ഷോഭത്തിലാണ് പലരും കോൺഗ്രസ് വിട്ടത്. 2005 ൽ ഡി.ഐ.സിയിൽ ചേർന്ന പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്. സി.പി.ഐ.എം, ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസുകാർക്ക് അവരുടെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടാനാവില്ല. കോൺഗ്രസ് സംസ്ക്കാരമുള്ള തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവയിൽ അസ്വസ്ഥരായ കോൺഗ്രസുകാർ ചേക്കേറാനുള്ള സാധ്യതയും ഒഴിവാക്കണമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്

കോൺഗ്രസ് വിട്ടവരെ തിരിച്ചു കൊണ്ടുവരണം: ചെറിയാൻ ഫിലിപ്പ്
പല ഘട്ടങ്ങളിലായി വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണം.
സംസ്ഥാന തലം മുതൽ വാർഡ് തലം വരെ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പാരമ്പര്യവും സംസ്കാരവുമുള്ള നിരവധി നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ വീണ്ടും സജീവമാക്കാൻ കെ.പി.സി. സി. യും ഡി.സി.സി കളും ഒരു സമഗ്രപരിപാടി തയ്യാറാക്കണം. ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ ഒരു മണൽ തരി പോലും പ്രധാനമാണ്.
അവഗണനയുടെ പേരിൽ പെട്ടെന്നുണ്ടായ വൈകാരിക മാനസിക വിക്ഷോഭത്തിലാണ് പലരും കോൺഗ്രസ് വിട്ടത്. 2005 ൽ ഡി.ഐ.സിയിൽ ചേർന്ന പലരും രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്.
സി.പി.എം, ബി.ജെ.പി എന്നിവയിൽ ചേർന്ന കോൺഗ്രസുകാർക്ക് അവരുടെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടാനാവില്ല. കോൺഗ്രസ് സംസ്ക്കാരമുള്ള തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവയിൽ അസ്വസ്ഥരായ കോൺഗ്രസുകാർ ചേക്കേറാനുള്ള സാധ്യതയും ഒഴിവാക്കണം.

Story Highlights : Cherian Philip Facebook Post Regarding Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top