ജയിലർ ഒരു വരവ് കൂടി വരുന്നു ; ടീസർ പുറത്ത്

നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് തിരശീലയിൽ തീ പടർത്തിയ ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ അനൗൺസ്‌മെന്റ് ടീസർ പുറത്ത് വിട്ടു. 2023 ഇത് റിലീസായ ജയിലർ കമൽ ഹാസന്റെ വിക്രത്തിന്റെയും പൊന്നിയിൻ സെലവന്റെയും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഇൻഡസ്ട്രി ഹിറ്റായിരുന്നു. ഇപ്പോൾ സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പങ്കു വെച്ചിരിക്കുന്നത്.
സംവിധായകന്റെ എല്ലാ ചിത്രങ്ങളുടെയും അനൗൺസ്‌മെന്റ് വീഡിയോ പോലെ നെൽസണും അനിരുദ്ധും ടീസർ വിഡിയോയിലുണ്ട്. ഇരുവരുടെയും ചർച്ചക്കിടയിൽ തോക്കും മഴുവും കത്തിയും ഉപയോഗിച്ച് വില്ലന്മാരെ കൊന്നു കൊലവിളിച്ച് സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്ത് കയറിവരുന്നതാണ് വിഡിയോയിൽ കാണുന്നത്.
ജയിലർ ഒന്നാം ഭാഗത്തിലെ സീനായി സാമ്യമുള്ള സീനും ടീസറിലുണ്ട്. വാഹനങ്ങളെത്തുന്ന ആയുധ ധാരികളുടെ മുമ്പിൽ രജനികാന്ത് തന്റെ കണ്ണടയൂരി കൂട്ടാളികൾക്ക് സിഗ്നൽ കൊടുക്കുകയും ഉടൻ എതിരാളികൾക്ക് മേൽ സ്ഫോടനം ഉണ്ടാകുന്നതും ആണത്.
ജയിലർ വൻവിജയമാകാൻ പ്രധാന കാരണം അനിരുദ്ധിന്റെ മ്യൂസിക്ക് ആണ് എന്ന് രജനികാന്ത് അഭിപ്രായപ്പെട്ടിരുന്നു. ജയിലറിലെ ഹിറ്റ് ഗാനം ഹുക്കും തന്നെയാണ് അനൗൺസ്‌മെന്റ് ടീസറിലും ഉപയോഗിച്ചിരിക്കുന്നത്. ജയിലർ ഒന്നാം ഭാഗത്തിന്റെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഹുക്കും എന്ന ഗാനം ആരാധകരുടെ ഒപ്പം അനിരുദ്ധ് സ്റ്റേജിൽ ആലപിച്ച വീഡിയോ വൻ ഹിറ്റായിരുന്നു. ആരാധകർ പാടിയ “ഉസിര കൊടുക്ക കോടി പേര്’ എന്ന പ്രസക്ത ഭാഗം ടീസറിൽ മിക്സ് ചെയ്തിട്ടുണ്ട് അനിരുദ്ധ്.
ജയിലറയിൽ രജനികാന്തിനൊപ്പം ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച മോഹൻലാലിൻറെ മാത്യു എന്ന കഥാപാത്രവും, ശിവരാജ് കുമാറിന്റെ നരസിംഹയെന്ന കഥാപാത്രവും രണ്ടാം ഭാഗത്തിലുണ്ടാകുമോ എന്ന അക്ഷയിൽ ആണ് ഇരുവരുടെയും ആരാധകർ.
കലാനിധി മാറാൻ സൺ പിക്ച്ചഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം 2025 അന്ത്യത്തിൽ തിയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights :ജയിലർ ഒരു വരവ് കൂടി വരുന്നു ; ടീസർ പുറത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here