‘വനിതകൾക്ക് പ്രതിമാസം 2500 രൂപ നൽകും, ഹോളിക്കും ദീപാവലിക്കും ഗ്യാസ് സിലിണ്ടർ സൗജന്യം’: ബിജെപി പ്രകടന പത്രിക പുറത്ത്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി പ്രകടനപത്രിക`’സങ്കൽപ്പ് പത്രി’ൽ ഡൽഹി ജനതയോടുള്ള പ്രതിബദ്ധതയാണ് ഉള്ളത്. ജെപി നദ്ദ പുറത്തിറക്കിയത് പ്രകടനപത്രികയുടെ ഒന്നാം ഭാഗമാണ്.
പ്രധാനമന്ത്രി രാജ്യത്തിന്റെ രാഷ്ട്രീയ സംസ്കാരം മാറ്റിയെന്നും ജെ പി നദ്ദ പറഞ്ഞു. ബിജെപി നടപ്പിലാക്കിയ പദ്ധതികൾ അദ്ദേഹം എടുത്ത് പറഞ്ഞു. നൽകിയ വാഗ്ദാനങ്ങൾ 95 ശതമാനവും പാലിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങളും പരിശോധിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയത്.
മഹിളാ സമൃതി യോജന വഴി പ്രതിമാസം 2500 രൂപ വനിതകൾക്ക് നൽകും. 500 രൂപ പാചകവാതക സിലിണ്ടറിന് സബ്‌സിഡി അനുവദിക്കും. 21000 രൂപ ഗർഭിണികൾക്ക് ധനസഹായം നൽകും. ഹോളിക്കും ദീപാവലിക്കും ഗ്യാസ് സിലിണ്ടർ സൗജന്യം.
ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ് ആയി നൽകും. 70 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും 3000 രൂപ പെൻഷൻ തുകയാകും.
60മുതൽ 70 വരെ ഉള്ളവർക്ക് 2500 രൂപ പെൻഷൻ ആയി നൽകും. കെജ്‌രിവാൾ പൂർവഞ്ചലിലെ ജനങ്ങളെ ഡൽഹിയിൽ നിന്ന് ഇറക്കിവിടാൻ ആണ് ആഗ്രഹിക്കുന്നതെന്നും ജെ പി നദ്ദ വ്യക്തമാക്കി.
Story Highlights : delhi assembly elections 2025 rs2500 per month for women
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here