പിസ്ത കിടിലനാണ്, സുമാകിറാ സോമാറി ജമാ കിറായാ

പിസ്തയുടെ ഉത്ഭവം ഇറാനിൽ നിന്നാണെങ്കിലും പിസ്തയ്ക്ക് വേണ്ടി ഒരു പാട്ട് ഇറക്കിയത് മലയാള സിനിമയാണ്. കിന്നാരം എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറിന്റെ നിമിഷസൃഷ്ടിയാണ് വർമ്മാജി എന്ന കഥാപാത്രം പാടുന്ന പിസ്ത സുമാകിറാ സോമാറി ജമാ കിറായാ എന്ന വരികൾ. പാട്ടിൽ മാത്രം പിസ്ത കേട്ടിട്ടുള്ള മലയാളികൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് അതല്ല, ഒരിക്കൽ ഗൾഫിൽ നിന്ന് വരുന്ന പ്രവാസികൾ മാത്രം കൊണ്ടുവന്നിരുന്ന ഒരു ലക്ഷ്വറി ഐറ്റം ഇന്ന് കേരളത്തിലെ ഏത് കവലകളിലും സുലഭമാണ്. കൂണുപോലെ മുളച്ച് പൊന്തിയ നട്ട്സ് ഷോപ്പുകൾക്ക് നന്ദി. ആരോഗ്യ പരിപാലനത്തിൽ നമ്മുടെ ശ്രദ്ധ വർദ്ധിച്ചതോടെ അനേകം ഗുണങ്ങളുള്ള പിസ്ത മലയാളി ഡയറ്റിന്റെ ഭാഗമാവുകയാണ് ഇപ്പോൾ. [Pistachios]
പിസ്തയുടെ ഗുണങ്ങൾ
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ്: പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (GI) ആണ്. അതായത് ഇത് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
നാരുകൾ ധാരാളം: പിസ്തയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ നാരുകൾ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുകയും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുകയും ചെയ്യുന്നു.
Read Also: മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ? പഠനങ്ങൾ പറയുന്നു
ആരോഗ്യകരമായ കൊഴുപ്പുകൾ: പിസ്തയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഈ കൊഴുപ്പുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പ്രോട്ടീന്റെ മികച്ച ഉറവിടം: പിസ്ത പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ്. പ്രോട്ടീൻ വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ: പിസ്തയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകുകയും ചെയ്യുന്നു
കണ്ണിൻ്റെ ആരോഗ്യം: പിസ്തയിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആൻ്റിഓക്‌സിഡൻ്റുകൾ കണ്ണിൻ്റെ ആരോ ഗ്യത്തിന് ഗുണകരമാണ്.
മറ്റ് പോഷകങ്ങൾ: പിസ്തയിൽ വിറ്റാമിൻ ബി 6, തയാമിൻ, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
Story Highlights : Benefits of pistachios
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here