ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’ ജനുവരി 30ന് തിയേറ്ററുകളിൽ

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി 30ന് ചിത്രം തിയറ്ററുകളിൽ എത്തും. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘പൊൻമാൻ’ ഒരുക്കിയിരിക്കുന്നത്. [Basil Joseph’s ‘Ponman’]
ചിത്രത്തിന്റെ നേരത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ബ്രൈഡാത്തി എന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് പൊൻമാൻ നിർമ്മിക്കുന്നത്.
Read Also: ഗിരിയുടെ ‘പണി’ ഒടിടി യിലും വമ്പൻ ഹിറ്റ്
ബേസിൽ ജോസഫിന്റെ നായികയായി ലിജോമോൾ ജോസ് ആണ് ചിത്രത്തിൽ എത്തുന്നത് . ബേസിൽ ജോസഫ്, ലിജോമോൾ ജോസ് എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Story Highlights : Basil Joseph’s ‘Ponman’ hits theaters on January 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here