Advertisement

‘വികസന വിഷയങ്ങളിൽ ഡിഎംകെയ്ക്ക് ഇരട്ട നയം’; വിമർശനവുമായി വിജയ്

January 20, 2025
2 minutes Read

ഡിഎംകെയെ കടന്നാക്രമിച്ച് തമിഴക വെട്രിക് കഴകം പ്രസിഡന്റും നടനുമായ വിജയ്. വികസന വിഷയങ്ങളിൽ ഡിഎംകെയ്ക്ക് ഇരട്ട നയമാണെന്നാണ് കുറ്റപ്പെടുത്തൽ. തന്നെ ഏകനാപുരത്തേയ്ക്ക് കടക്കാൻ പോലീസ് അനുവദിച്ചില്ലെന്നും വിജയ് കുറ്റപ്പെടുത്തി. പരന്തൂർ വിമാനത്താവളത്തിനെതിരെ സമരം ചെയ്യുന്നവരെ സന്ദർശിക്കവെയായിരുന്നു വിജയ്‌യുടെ വിമർശനം.

‘തുടക്കം മുതൽ ഒടുക്കം വരെ ഡിഎംകെയെ കടന്നാക്രമിക്കുകയായിരുന്നു വിജയ് . വികസനത്തിൽ ഡിഎംകെയ്ക്ക് ഇരട്ടനയം. പരന്തൂർ വിമത്താവള പദ്ധതിക്ക് പിന്നിൽ സർക്കാരിന് മറ്റെന്തോ ലാഭമുണ്ട്. ഇത്തരം അഴിമതികൾ ഇനിയും ജനങ്ങൾ വച്ചുപൊറുപ്പിക്കില്ല. എകനാപുരത്തേയ്ക്ക് കടക്കാൻ തന്നെ സർക്കാർ അനുവദിച്ചില്ലെന്നും വിജയ് പറഞ്ഞു. സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന ഒരു തുണ്ട് പേപ്പർ വിതരണം ചെയ്തതിന് ടിവികെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ തമിഴ്നാട്ടിൽ കൂടുതൽ എയർപോർട്ടുകൾ വേണമെന്നും വിഷയത്തിലെ വിജയ്‌യുടെ നിലപാട് ശരിയല്ലെന്നും തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ കുറ്റപ്പെടുത്തി.

Story Highlights : Actor-politician Vijay takes on DMK over new airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top