അങ്ങനെ അതും സംഭവിച്ചു; സ്വര്‍ണവില പവന് 60000 കടന്നു; സര്‍വകാല റെക്കോര്‍ഡ്

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില്‍പ്പന വില 60200 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7525 രൂപയും നല്‍കേണ്ടി വരും. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയെയാകെ പിടിച്ചുകുലുക്കിയ ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് സൂചന. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതില്‍ ആഗോളതലത്തില്‍ ഉയര്‍ന്ന ആശങ്കയെ തുടര്‍ന്ന് ഇന്നലെ ഇന്ത്യയിലെ ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു. (Record gold price kerala jan 22)
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
Read Also: ട്രംപിന്‍റെ വരവില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 7.48 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Story Highlights : Record gold price kerala jan 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here