അമിത മദ്യപാനം മൂലം വിശാൽ അസുഖബാധിതനായെന്ന് യുട്യൂബർ, സെഗുവാരക്കെതിരെ കേസ്

നടൻ വിശാലിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർക്കും 3 യൂട്യൂബ് ചാനലിനും എതിരെ കേസെടുത്തു. യുട്യൂബർ സെഗുവാരയ്ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു പ്രമോഷൻ പരിപാടിക്കിടെ വിശാൽ അസുഖബാധിതനായി കാണപ്പെട്ടിരുന്നു.
അമിത മദ്യപാനം മൂലമാണ് താരം അസുഖബാധിതനായതെന്ന് ഇയാൾ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സൗത്ത് ഇന്ത്യൻ ആക്ടർസ് അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് നടപടി. സുന്ദർ സി സംവിധാനം ചെയ്ത മദഗജരാജ എന്ന സിനിമയുടെ പ്രൊമോഷനിലാണ് സംഭവം.
മറ്റൊരാളുടെ കൈപിടിച്ചാണ് വിശാൽ സദസ്സിലേക്ക് കയറിയത്. മെലിഞ്ഞ്, അവശനായ നിലയിലായിരുന്നു താരം. പരിപാടിക്കിടയിൽ സംസാരിക്കുമ്പോൾ കൈ നിർത്താതെ വിറക്കുന്നുണ്ടായിരുന്നു. വാക്കുകൾ പലയിടത്തും പതറി. ആരോഗ്യപ്രശ്ങ്ങൾ നേരിടുന്നതിനിടെയാണ് അദ്ദേഹം പ്രൊമോഷൻ പരിപാടികൾക്ക് എത്തിയത്.
വിറയലോടെ മൈക്ക് പിടിച്ച് സംസാരിക്കുന്ന വിശാലിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ആരാധകർ ആശങ്കയറിയിച്ച് എത്തിയത്. കടുത്ത പനിയും അതിനെത്തുടർന്നുള്ള വിറയലുമാണ് വിശാലിന്റെ അവസ്ഥയ്ക്ക് കാരണമായത്.
2012ൽ പൂർത്തിയായ സിനിമയാണ് മദഗജരാജ. 2025 പൊങ്കലിനാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. 2011ല്‍ മദഗജരാജയുടെ ട്രെയിലറും ഒരു ഗാനവും പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് റിലീസ് നീളാൻ കാരണമെന്നാണ് വിവരങ്ങൾ. ഇതിനിടെ വിശാലും സുന്ദര്‍.സിയും മറ്റു ചിത്രങ്ങളുമായി മുന്നോട്ടുപോയി. വിശാലിനെ കൂടാതെ അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സതീഷ്, സോനു സൂദ്, പരേതയായ മനോബാല എന്നിവർ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
Story Highlights : Case Against Youtuber Cheguevera vishal case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here